ലണ്ടൻ: ലോക രാഷ്ട്രങ്ങളെ മുൾമുനയിൽ നിർത്തിയ വാണക്രൈ 2.0 സൈബർ ആക്രമണത്തിന്റെ തീവ്രത ഇന്നറിയാം. ഇന്ത്യയിലടക്കം ഭൂരിഭാഗം ലോക രാഷ്ട്രങ്ങളിലും ഇന്നലെ അവധി ദിവസമായതിനാൽ പൊതുഭരണ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നില്ല. ഇന്നലെ നടന്ന ആക്രമണങ്ങളടക്കം 150 രാജ്യങ്ങളിലെ വെബ്സൈറ്റുകൾ ഇതുവരെ അക്രമികൾ കൈപ്പിടിയിലാക്കിയെന്നാണ് അനൗദ്യോഗിക വിവരം.

രണ്ട് ലക്ഷം കംപ്യൂട്ടർ ശൃംഖലകൾ വാണക്രൈ 2.0 ന്റെ പിടിയിലായതായി റിപ്പോർട്ടുകളുണ്ട്. നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് കേന്ദ്ര സർക്കാരിന്റെ സൈബർ വിംഗ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതുവരെ കേരളത്തിലെ വെബ്സൈറ്റുകൾ ആക്രമിക്കപ്പെട്ടില്ലെന്നതാണ് ഇപ്പോഴുള്ള ആശ്വാസം. എന്നാൽ അംഗീകാരമില്ലാത്ത മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ഇടങ്ങളിൽ ഭീഷണിയുണ്ട്.

ഓഹരി വിപണികൾ, ബാങ്കുകൾ, വിമാനത്താവളങ്ങൾ, ടെലികോം കമ്പനികൾ എന്നിവയോട് മുൻകരുതൽ സ്വീകരിക്കാൻ കേന്ദ്ര ഏജൻസിയായ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം മുന്നറിയിപ്പ് നൽകിയതായും സൂചനയുണ്ട്. ഇന്ത്യയിൽ ബിഎസ്എൻഎൽ കംപ്യൂട്ടർ ശൃംഖലയിൽ വൈറസ് കടന്നുകയറിയതായി സൂചനയുണ്ട്.

വൈറസ് ആക്രമണത്തെ പ്രതിരോധിക്കാൻ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം പുതുക്കണമെന്ന് വിൻഡോസ് അറിയിച്ചു. വിൻഡോസ് പത്തിലെ പിഴവുകളാണ് ഇപ്പോഴത്തെ ആക്രമണത്തിന് ശക്തി പകരുന്നത്. ഇതിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ എത്രയും വേഗം വിൻഡോസ് പതിനൊന്നിലേക്ക് അപഡേറ്റ് ചെയ്യണമെന്നാണ് വിൻഡോസ് അറിയിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ