Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

ലങ്കന്‍ രാഷ്ട്രീയ നാടകത്തിന് ശുഭാന്ത്യം; വി​ക്ര​മ​സിം​ഗെ വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റു

രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളുടെ വിജയാണ് ഇതെന്ന് വിക്രമസിംഗെ സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രതികരിച്ചു

കൊ​ളം​ബോ: യു​ണൈ​റ്റ​ഡ് നാ​ഷ​ണ​ൽ പാ​ർ​ട്ടി നേ​താ​വ് റ​നി​ൽ വി​ക്ര​മ​സിം​ഗെ വീ​ണ്ടും ശ്രീലങ്കൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റു. 51 ദി​വ​സം നീ​ണ്ടു​നി​ന്ന രാ​ഷ്ട്രീ​യ നാ​ട​ക​ത്തി​ന് ശേഷം ഇന്നാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. പ്രസിഡന്റ് മൈത്തിരിപാല സിരിസേനയ്ക്ക് മുമ്പിലാണ് വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തത്.

രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളുടെ വിജയമാണ് ഇതെന്ന് വിക്രമസിംഗെ സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രതികരിച്ചു. ഭരണഘടനയ്ക്ക് വേണ്ടിയും ജനാധിപത്യത്തിനു വേണ്ടിയും നിലകൊണ്ട എല്ലാവര്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം പ്രതികരിച്ചു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 26ന് ​വി​ക്ര​മ​സിം​ഗെ​യെ പു​റ​ത്താ​ക്കി മ​ഹി​ന്ദ രാ​ജ​പ​ക്സെ​യെ മൈ​ത്രി​പാ​ല പ്ര​ധാ​ന​മ​ന്ത്രി​യാ​യ​തോ​ടെ​യാ​ണ് ശ്രീ​ല​ങ്ക​യി​ൽ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്ത​ത്.

കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു മു​ന്പ് പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ട പ്ര​സി​ഡ​ന്‍റ് മൈ​ത്രി​പാ​ല സി​രി​സേ​ന​യു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്നു ശ്രീ​ല​ങ്ക​ൻ സു​പ്രീം ​കോ​ട​തി വി​ധി​ച്ചി​രു​ന്നു. വി​ക്ര​മ​സിം​ഗെ​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​യ​മി​ക്ക​ണ​മെ​ന്ന കോ​ട​തി വി​ധി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജിയും സു​പ്രീം​ കോ​ട​തി ത​ള്ളി​യിരുന്നു. ഇതോടെയാണ് രാ​ജ​പ​ക്സെ​ രാ​ജി സമർപ്പിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ranil wickremesinghe reinstated as sri lankas prime minister

Next Story
കാന്‍സര്‍ ഉണ്ടെന്ന് കളളം പറഞ്ഞ് 2 കോടി രൂപ സംഭാവനയായി തട്ടിയെടുത്ത യുവതിക്ക് നാല് വര്‍ഷം തടവ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express