scorecardresearch
Latest News

എട്ടു വയസ്സുകാരനെ പീഡിപ്പിച്ച യുവാവിനെ പോത്തിൻ പുറത്തിരുത്തി ഗ്രാമം ചുറ്റിച്ചു

യുവാവിന്റെ മുഖത്ത് കരി പൂശി ചെരുപ്പ് മാലയണിയിച്ചാണ് പോത്തിന്റെ പുറത്തേറ്റിയത്

എട്ടു വയസ്സുകാരനെ പീഡിപ്പിച്ച യുവാവിനെ പോത്തിൻ പുറത്തിരുത്തി ഗ്രാമം ചുറ്റിച്ചു

റാംപൂർ (ഉത്തർപ്രദേശ്): എട്ടു വയസ്സുകാരനെ പീഡിപ്പിച്ച യുവാവിനെ ചെരുപ്പ് മാല അണിയിച്ച് പോത്തിന്റെ പുറത്തിരുത്തി ഗ്രാമം ചുറ്റിച്ചു. യുവാവിന്റെ മുഖത്ത് കരി പൂശിയാണ് പോത്തിന്റെ പുറത്തേറ്റിയത്. ഇതിന്റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു ഗ്രാമവാസികൾ. ഉത്തർപ്രദേശിലെ റാംപൂരിലാണ് സംഭവം.

ഓഗസ്റ്റിലാണ് അന്ധേരിയിൽ താമസിക്കുന്ന കുട്ടി പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഒരു വർഷമായി 15 ആൺകുട്ടികൾ തന്നെ പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതി. ജൂൺ 26 നാണ് അവസാനമായി പീഡിപ്പിച്ചത്. അതിനുശേഷം അസഹ്യമായ വേദനയുണ്ടായി. തുടർന്നാണ് കൂട്ടുകാരോട് പീഡന വിവരം പറഞ്ഞതെന്ന് പരാതിയിൽ പറയുന്നു.

ഒരു സുഹൃത്താണ് ആദ്യം പീഡിപ്പിച്ചത്. ഇത് അയാൾ മൊബൈലിൽ ഷൂട്ട് ചെയ്യുകയും അയാളുടെ കൂട്ടുകാരെ കാണിക്കുകയും ചെയ്തു. പിന്നീട് വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി അയാളുടെ കൂട്ടുകാർ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടി പരാതിയിൽ പറയുന്നു.

അതിനിട പുറത്തുവന്ന വീഡിയോയുടെ ആധികാരികതയെ കുറിച്ച് പരിശോധിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rampur villagers blacken mans face parade him on buffalo for allegedly raping minor boy