Latest News

സമൂസ ആവശ്യപ്പെട്ട് ഹെൽപ്‌ലൈനിലേക്ക് വിളിച്ചയാളെ കൊണ്ട് അഴുക്കുചാൽ വൃത്തിയാക്കിച്ച് അധികൃതർ

ഇത്തരം കോൾ ചെയ്യുന്നവർക്ക് ജില്ലാ ഭരണകൂടം തന്നെ പിഴ ചുമത്തുന്നുണ്ട്. ഇത്തരത്തിൽ ഓരോ ലംഘനത്തിനും ഭരണകൂടം 500 രൂപ പിഴ ചുമത്താൻ തുടങ്ങി. ഇന്നലെ വൈകീട്ട് വരെ പിഴയായി 2 ലക്ഷത്തോളം രൂപയാണ് റാംപൂർ ഭരണകൂടത്തിന് ലഭിച്ചത്

rampur, ie malayalam

റാംപൂർ: ലോക്ക്ഡൗൺ ദിനങ്ങളിൽ റാംപൂർ ഭരണകൂടം വളരെ അസാധാരണമായൊരു പ്രശ്നം നേരിടുകയാണ്. കോവിഡ്-19 ഹെൽപ്‌ലൈൻ സെന്ററിലേക്ക് പിസയും സമൂസയും അടക്കമുളള ഭക്ഷണ സാധനങ്ങൾ ആവശ്യപ്പെട്ട് ദിനവും നിരവധി കോളുകളാണ് എത്തുന്നതെന്ന് അധികൃതർ പറയുന്നു.

സ്വാർ തെഹ്സിൽ കൺട്രോൾ റൂമിലേക്ക് തനിക്ക് നാലു സമൂസ വേണമെന്നാവശ്യപ്പെട്ട് കോൾ ചെയ്ത ആൾക്ക് പിഴ ചുമത്തുകയും പ്രദേശത്തെ മുഴുവൻ അഴുക്കുചാലുകളും അയാളെക്കൊണ്ട് വൃത്തിയാക്കിച്ചതായി റാംപൂർ ഡിഎം അജാനി കുമാർ സിങ് പറഞ്ഞു.

കൺട്രോൾ റൂം തുറന്നതു മുതൽ ഞങ്ങൾ നേരിടുന്ന പ്രധാന പ്രശ്നമാണിത്. പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപേ ജില്ലാ ആസ്ഥാനത്തും എല്ലാ ബ്ലോക്കിലും കൺട്രോൾ റൂമുകൾ തുറന്നിരുന്നുവെന്ന് സിങ് ദി ഇന്ത്യൻ എക്‌സ്‌പ്രസിനോടു പറഞ്ഞു.

പക്ഷേ കൺട്രോൾ റൂമിലേക്ക് നിസാര കാര്യങ്ങൾക്കുവേണ്ടിയാണ് നിരവധി കോളുകൾ എത്തിയതെന്ന് സിങ്ങും മറ്റു അംഗങ്ങളും പറഞ്ഞു. ”ചില കോളുകൾ സത്യസന്ധമായിരുന്നു. ഒരു ദിവസം ഗർഭിണിയായ ഒരു അധ്യാപികയുടെ കോൾ എത്തി. ജില്ലയിൽനിന്നും തന്റെ സ്വന്തം വീട്ടിലേക്ക് മടങ്ങണമെന്നായിരുന്നു ആവശ്യം. പക്ഷേ ഞങ്ങൾ അവരോട് അവിടെ തന്നെ തുടരാൻ നിർദേശിച്ചു. അവർക്ക് ഭക്ഷണവും മരുന്നുകളും പതിവ് പരിശോധനയ്ക്കായി ഡോക്ടറെയും എത്തിച്ചു നൽകി. പക്ഷേ ഞങ്ങളുടെ 50 ശതമാനം അധ്വാനവും സമയവും അനാവശ്യ കോളുകൾക്കായി നഷ്ടപ്പെടുകയാണ്” സിങ് പറഞ്ഞു.

Read Also: കോവിഡ്-19: കേരളത്തില്‍ രണ്ടാം മരണം; എങ്ങനെ രോഗം ലഭിച്ചുവെന്ന് കണ്ടെത്താനായില്ല

”ഒരാൾ പിസ എത്തിച്ചു നൽകണം എന്നാവശ്യപ്പെട്ടാണ് കോൾ ചെയ്തത്. ഒരു പാൻ ഷോപ്പ് ഉടമ അയാളുടെ കടയിൽ പാൻ സ്റ്റോക്ക് തീർന്നിരിക്കുന്നുവെന്നും കുറച്ച് എത്തിച്ചു നൽകണമെന്നും ആവശ്യപ്പെട്ടാണ് വിളിച്ചത്. മറ്റു നിരവധി പേർ പാകം ചെയ്ത ഭക്ഷണം വേണമെന്നാവശ്യപ്പെട്ടാണ് വിളിച്ചത്. ഫാർമസികളും പലചരക്ക് വ്യാപാരികളും അവർക്ക് സാധനങ്ങൾ അയയ്ക്കാൻ ആവശ്യപ്പെടും. ഞങ്ങളുടെ സന്നദ്ധപ്രവർത്തകർ എത്തുമ്പോൾ, അവർക്ക് യാതൊരു ആവശ്യവും ഉണ്ടാവില്ല, ഞങ്ങളെ പരീക്ഷിക്കാനാണ് കോൾ ചെയ്തതെന്ന് മനസിലാകും” സിങ് പറഞ്ഞു.

പൊലീസിനെ ആശ്രയിക്കാതെ ഇത്തരം കോൾ ചെയ്യുന്നവർക്ക് ജില്ലാ ഭരണകൂടം തന്നെ പിഴ ചുമത്തുന്നുണ്ട്. ഇത്തരത്തിൽ ഓരോ ലംഘനത്തിനും ഭരണകൂടം 500 രൂപ പിഴ ചുമത്താൻ തുടങ്ങി. ഇന്നലെ വൈകീട്ട് വരെ പിഴയായി 2 ലക്ഷത്തോളം രൂപയാണ് റാംപൂർ ഭരണകൂടത്തിന് ലഭിച്ചത്, കഴിഞ്ഞ 5 ദിവസത്തെ കണക്കാണിത്. ജനങ്ങൾ തെരുവുകളിലേക്കെത്തി വെറുതെ നടക്കുകയാണ്. കാരണം അവർക്ക് ഒരുപാട് നേരം വീട്ടിലിരിക്കാൻ കഴിയുന്നില്ലെന്ന് റാംപൂർ അധികൃതർ പറയുന്നു.

ചിലരുടെ ഫൊട്ടോകളും അവർ ചെയ്ത കുറ്റവും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് അവരെ പൊതുജനമധ്യത്തിൽ ഭരണകൂടം നാണം കെടുത്തുന്നുമുണ്ട്. സമൂസ ആവശ്യപ്പെട്ട് വിളിച്ചയാളെ അഴുക്കുചാൽ വൃത്തിയാക്കിച്ചതിന്റെ ഫൊട്ടോ അടക്കം റാംപൂർ ഡിഎം അദ്ദേഹത്തിന്റെ ട്വിറ്റർ പേജിൽ ട്വീറ്റ് ചെയ്തിരുന്നു.

അധ്യാപകരും പ്രൊഫഷണലുകളും അടങ്ങുന്നവരാണ് കൺട്രോൾ റൂമിൽ പ്രവർത്തിക്കുന്നത്. മറ്റുളളവരെ സേവിക്കുന്നതിന് തങ്ങളുടെ ആരോഗ്യം നോക്കാതെയാണ് അവർ ജോലി ചെയ്യുന്നതെന്ന് സിങ് പറഞ്ഞു. എട്ടു ഹെൽപ്‌ലൈൻ നമ്പരുകളാണ് റാംപൂർ ഭരണകൂടം നൽകിയിട്ടുളളത്. മൂന്നു വാട്സാപ്പ് ഹെൽപ്‌ലൈൻ നമ്പരുകളുമുണ്ട്.

Read in English: Man calls coronavirus helpline for samosas, Rampur DM makes him clean drains

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rampur covid 19 helpline flooded with calls for paan samosas

Next Story
രാജ്യത്തെ 10 ഹോട്ട്‌സ്‌പോട്ടുകളില്‍ കാസര്‍ഗോഡും പത്തനംതിട്ടയും; പരിശോധന വ്യാപകമാക്കാന്‍ തീരുമാനം
The moderation of comments is automated and not cleared manually by malayalam.indianexpress.com