ന്യൂഡല്‍ഹി: മികച്ച മാധ്യമാപ്രവര്‍ത്തകര്‍ക്കുള്ള രാംനാഥ് ഗോയങ്ക പുരസ്കാരം സമ്മാനിച്ചു. സ്വാതന്ത്ര്യ സമരസേനാനിയും ഇന്ത്യന്‍ എക്‌സ്പ്രസ്സ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ രാംനാഥ് ഗോയങ്കയുടെ പേരിലുള്ള പന്ത്രണ്ടാമത് പുരസ്കാരമാണിത്. പ്രിന്‍റ്, ഡിജിറ്റല്‍ & ബ്രോഡ്കാസ്റ്റ് മീഡിയകള്‍ക്കായുള്ള പുരസ്കാരങ്ങള്‍ക്കാന് പുരസ്കാരം നല്‍കിപോരുന്നത്. മാധ്യമപ്രവര്‍ത്തന രംഗത്തെ മികച്ചതും ധീരവുമായ റിപ്പോര്‍ട്ടുകള്‍ക്ക് മാത്രമാണ് ഗോയങ്ക പുരസ്കാരം നല്‍കി വരുന്നത്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്കാരങ്ങള്‍ സമര്‍പ്പിച്ചത്.

പുരസ്കാരജേതാക്കള്‍

സിവിക് ജേര്‍ണലിസം : ചൈതന്യ മാര്‍പക്വാര്‍ ( മുംബൈ മിറര്‍)

അണ്‍കവറിങ് ഇന്ത്യാ ഇന്‍വിസിബിള്‍ : എസ് വി രാജേഷ്‌ ( മലയാള മനോരമ), മനോഗ്യാ ലോയിവാള്‍ (ആജ തക്)

ഹിന്ദി : പ്രിന്‍റ് : രാഹുല്‍ കൊട്ടിയാല്‍ (സത്യാഗ്രഹ്.കോം), രവീഷ് കുമാര്‍ (എന്‍ഡിടിവി ഇന്ത്യ)

ബുക്സ് : നോണ്‍ ഫിക്ഷന്‍ : ഡോ ശശി തരൂര്‍ : ആന്‍ ഇറ ഓഫ് ഡാര്‍ക്നസ്, ബ്രിട്ടീഷ് എമ്പയര്‍ ഇന്‍ ഇന്ത്യ

പ്രാദേശിക ഭാഷ : പ്രിന്‍റ് : രേഷ്മ സഞ്ജീവ് ശിവാഡികര്‍ (ലോക്സത്ത), ദിനേശ് അകുല (ടിവി 5 ന്യൂസ്)

സ്പോര്‍ട്സ് : ഖൈസര്‍ മുഹമ്മദ്‌ അലി (ഔട്ട്‌ലുക്), ബിപാഷാ മുഖര്‍ജി (ഇന്ത്യ ടുഡേ ടിവി)

കശ്മീരില്‍ നിന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടിങ് : അഭിഷേക് സാഹ (എച്ച് ടി) മോമിതാ സെന്‍ (ഇന്ത്യാ ടുഡേ ടിവി)

പരിസ്ഥിതി : ജിമ്മി ഫിലിപ് ( ദീപിക)

ബിസിനസ്, ധനകാര്യം : ഉത്കര്‍ഷ് ആനന്ദ് (ഇന്ത്യന്‍ എക്സ്പ്രസ്സ്, ഹര്‍ഷധാ സാവന്ത് (സിഎന്‍ബിസി ആവാസ് )

ഇന്ത്യ കവര്‍ ചെയ്യുന്ന വിദേശ കറസ്പോണ്ടന്‍റ് : എലന്‍ ബാരെ ( ന്യൂ യോര്‍ക്ക്‌ ടൈംസ് )

അന്വേഷണാത്മക റിപോര്‍ട്ടിങ് : റിതു സരീന്‍, പി വൈദ്യനാഥന്‍ ഐയ്യര്‍, ജയ്‌ മസൂംദാര്‍ (ഇന്ത്യന്‍ എക്സ്പ്രസ്സ്)

ബ്രോഡ്കാസ്റ്റ് : ശ്രീനിവാസന്‍ ജെയിന്‍ (എന്‍ഡിടിവി 24×7)

ഓണ്‍ ദി സ്പോട്ട് റിപ്പോര്‍ട്ടിങ് : ശുബജിത് റോയി (ഇന്ത്യന്‍ എക്സ്പ്രസ്സ്) , ആശിഷ് സിന്‍ഹ (ഇന്ത്യാ ന്യൂസ്)

കമണ്ടറി, ഇന്‍റര്‍പ്രറ്റീവ് റൈറ്റിങ് : കമല്‍ ബന്ദോപാധ്യായ ( ദ് മിന്‍റ)

ഫീച്ചര്‍ : സംഗീത ബറുവ (ദ് വയര്‍)

പൊളിറ്റിക്സ്, സര്‍ക്കാര്‍ : മുസമില്‍ ജലീല്‍ (ഇന്ത്യന്‍ എക്‌സ്പ്രസ്സ്), ആശിഷ് സിങ് (ന്യൂസ് എക്സ്)

ഫൊട്ടോജേര്‍ണലിസം : വസീം അന്ദ്രാബി ( ഹിന്ദുസ്ഥാന്‍ ടൈംസ് )

യുവാക്കള്‍ക്കായുള്ള ഇന്ത്യന്‍ എക്‌സ്പ്രസ്സ് അവാര്‍ഡ്

സഞ്ജീവ് സിന്‍ഹ മെമോറിയല്‍ അവാര്‍ഡ് : തപസ്വം ബര്‍ണഗവാല ( ഇന്ത്യന്‍ എക്‌സ്പ്രസ്സ്)

പ്രിയാ ചന്ദ്രശേഖരന്‍ മേമോറിയാല്‍ അവാര്‍ഡ് : നികിത ഫിലിസ് ( ഇന്ത്യന്‍ എക്‌സ്പ്രസ്സ്)

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ