Latest News

‘കാറ്റ് എങ്ങോട്ടാണെന്ന് അറിയാമായിരുന്നു’; രാഹുലിനെ ട്രോളി അതാവലെ, ചിരിയടക്കാനാകാതെ മോദി

അടുത്ത 15 വര്‍ഷത്തേക്ക് കോണ്‍ഗ്രസ് ഇന്ത്യയില്‍ അധികാരത്തിലെത്തില്ലെന്നും അത്‌വാലെ പറഞ്ഞു

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ട്രോളി കേന്ദ്രമന്ത്രി രാംദാസ് അതാവലെ. പാര്‍ലമെന്റിൽ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയെ അതാവലെ ട്രോളിയത്. രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നായിരുന്നു അതാവലെ പ്രസംഗിച്ചത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയെ സ്വാഗതം ചെയ്തുള്ള പ്രസംഗത്തിനിടെയാണ് രാഹുലിനെ കുറിച്ച് അതാവലെ പരാമര്‍ശിച്ചത്.

രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേരുന്നതായി അതാവലെ പ്രസംഗത്തില്‍ പറഞ്ഞു. അതിനു ശേഷമാണ് ലോക്‌സഭയില്‍ എല്ലാ എംപിമാരെയും ഒന്നടങ്കം ചിരിപ്പിച്ചുകൊണ്ട് അതാവലെ പ്രസംഗം തുടര്‍ന്നത്. തോല്‍വിയും വിജയവും തിരഞ്ഞെടുപ്പിന്റെ ഭാഗമാണെന്ന് അതാവലെ പറഞ്ഞു. ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് എംപി കസേരയുണ്ട്. അതിന് രാഹുലിനെ അഭിനന്ദിക്കുന്നു എന്ന് അതാവലെ പറഞ്ഞു. പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പരാജയപ്പെട്ടതിനെ കുറിച്ചും അതാവലെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. അതാവലെ പ്രസംഗിക്കുമ്പോള്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചിരിക്കാന്‍ തുടങ്ങി. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ചിരിക്കുന്നുണ്ടായിരുന്നു.

Read Also: ‘ഇതൊന്നും ട്രോളല്ലല്ലോലേ?’; രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ‘അമൂല്‍’

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ സമീപിച്ചിരുന്നു. എന്‍ഡിഎ മുന്നണിയുമായി ബന്ധം ഉപേക്ഷിച്ച് യുപിഎയില്‍ ചേരാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഞാന്‍ എന്‍ഡിഎക്കൊപ്പം ഉറച്ചു നിന്നു. കാറ്റ് എങ്ങോട്ടാണ് വീശുന്നതെന്ന് ഞാന്‍ വീക്ഷിച്ചിരുന്നു. നിങ്ങളുടെ ഭാഗത്തേക്ക് എന്നെ വിളിച്ചെങ്കിലും ഞാന്‍ ഇവിടെ തന്നെ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാരണം ആര് ജയിക്കുമെന്ന് എനിക്കറിയാമായിരുന്നു അതാവലെ പറഞ്ഞു.

മികച്ച രീതിയിലുള്ള പ്രവര്‍ത്തനം മോദി തുടരുമെന്നും അടുത്ത 15 വര്‍ഷത്തേക്ക് കോണ്‍ഗ്രസ് ഇന്ത്യയില്‍ അധികാരത്തിലെത്തില്ലെന്നും അത്‌വാലെ പറഞ്ഞു. എന്‍ഡിഎ സര്‍ക്കാര്‍ ഇനി അഞ്ച് വര്‍ഷം ഭരിക്കും. അടുത്ത അഞ്ച് വര്‍ഷത്തേക്കും അത് തുടരും. അതുകഴിഞ്ഞാല്‍ പിന്നെയും ഒരു അഞ്ച് വര്‍ഷം എന്‍ഡിഎ സര്‍ക്കാര്‍ ഭരിക്കുമെന്നും അത്‌വാലെ പറഞ്ഞു. അത്ര എളുപ്പത്തില്‍ ഭരണപക്ഷത്തിലെത്താന്‍ തങ്ങള്‍ കോണ്‍ഗ്രസിനെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: ജന്മദിനത്തില്‍ രാഹുല്‍ ഗാന്ധിക്ക് ദീര്‍ഘായുസ് നേര്‍ന്ന് നരേന്ദ്ര മോദി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉടന്‍ കല്യാണം കഴിക്കണമെന്ന് നേരത്തെ അത്‌വാലെ പറഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധി ഉടന്‍ വിവാഹം കഴിക്കണമെന്നും വിവാഹം കഴിച്ചാല്‍ രാഹുല്‍ ഗാന്ധി ശക്തനാകുമെന്നുമാണ് അത്‌വാലെ നേരത്തെ പറഞ്ഞത്. രാഹുല്‍ ഗാന്ധി തന്റെ സുഹൃത്താണ്. തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം നന്നായി പണിയെടുത്തു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധിയുെട 49-ാം ജന്മദിനമായിരുന്നു ഇന്ന്. പ്രധാനമന്ത്രി അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്നിരുന്നു. ‘ശ്രീ രാഹുല്‍ ഗാന്ധിക്ക് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ എല്ലാ ആശംസകളും നേരുന്നു. ആരോഗ്യവും ദീര്‍ഘായുസും നല്‍കി ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.’ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി കോണ്‍ഗ്രസ് അധ്യക്ഷന് ആശംസകള്‍ അറിയിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ramdas athawale mocks rahul gandhi narendra modi laughs lok sabha

Next Story
കർണാടക പിസിസി പിരിച്ചുവിട്ടു; പ്രസിഡന്റും വർക്കിങ് പ്രസിഡന്റും ഒഴികെയുള്ളവർ പുറത്ത്Manmohan Singh addresses the media at Karnataka Congress headquarters in Bengaluru on Monday
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express