‘കഠിനാധ്വാനിയും സ്വയം നിർമ്മിതനുമായ’ നരേന്ദ്ര മോദിക്കെതിരെ ‘Dynasty Politicsലെ അഞ്ചാം തലമുറക്കാരനായ’ രാഹുൽ ഗാന്ധിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ സാധ്യതകളില്ല. രാഹുലിനെ പാർലമെന്റിലേക്ക് തിരഞ്ഞെടുത്ത് കേരളം വിനാശകരമായ കാര്യമാണ് നടത്തിയതെന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ പറഞ്ഞു. കോഴിക്കോട് നടക്കുന്ന കേരള ലിറ്റലേച്ചര്‍ ഫെസ്റ്റിവലില്‍ (കെ‌എൽ‌എഫ്) സംസാരിക്കുകയായിരുന്നു അദ്ദേഹം

സ്വാതന്ത്ര്യസമരകാലത്ത് ഒരു ‘മഹത്തായ പാർട്ടി’യായിരുന്ന കോൺഗ്രസിനെ ഇപ്പോഴുള്ള ഒരു ‘ദയനീയമായ കുടുംബ സ്ഥാപനമായി’ താഴ്ത്തിയതാണ് ഇപ്പോൾ ഹിന്ദുത്വത്തിന്റെയും ജിംഗോയിസത്തിന്റെയും ഉയർച്ചയ്ക്കും ഒരു കാരണമാണെന്ന് ഗുഹ അഭിപ്രായപ്പെട്ടു.

“വ്യക്തിപരമായി എനിക്ക് രാഹുൽ ഗാന്ധിക്കെതിരെ ഒന്നും ഇല്ല. അയാള്‍ ഒരു മാന്യനാണ്. എന്നാൽ ‘Dynasty Politicsലെ അഞ്ചാം തലമുറക്കാരനെ’ ഇന്ത്യയിലെ യുവത ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ മലയാളികള്‍ 2024ൽ രാഹുൽ ഗാന്ധിയെ വീണ്ടും തെരഞ്ഞെടുക്കുക എന്ന തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ മറ്റൊരു നേട്ടം കൂടി നരേന്ദ്ര മോദിക്ക് കൈമാറുക മാത്രമാണ് നിങ്ങള്‍ ചെയ്യുന്നത്,” കെ‌എൽ‌എഫ് രണ്ടാം ദിനം നടന്ന ‘ദേശസ്നേഹം Vs ജിംഗോയിസം’ എന്ന വിഷയത്തില്‍ സംസാരിക്കവേ ഗുഹ വ്യക്തമാക്കി.

Read More: Ramachandra Guha says Kerala did a disastrous thing by electing Rahul Gandhi; calls Modi ‘self-made’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook