ന്യൂഡൽഹി: ഒ. പനീർസെൽവത്തെ കേരള മുഖ്യമന്ത്രിയാക്കി കേന്ദ്രമന്ത്രി രാം വിലാസ് പസ്വാൻ.ട്വിറ്ററിലിട്ട പോസ്റ്റിലാണ് കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രിയ്‌ക്ക് അമളി പറ്റിയത്. റേഷൻ പ്രതിസന്ധിയെ ക്കുറിച്ച് കേരള മുഖ്യമന്ത്രി പിണറായി വിിജയനുമായി ചർച്ച നടത്തുന്ന ചിിത്രത്തിന്റെ അടിക്കുറിപ്പിലാണ് കേന്ദ്രമന്ത്രി കേരള മുഖ്യന്റെ പേര് ഒ. പനീർസെൽവമെന്നെഴുതിയത്.
പരിഹാസവും രൂക്ഷ വിമർശനങ്ങളും ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടതോടെ ട്വീറ്റ് പിൻവലിച്ചു. പിന്നീട് പേര് ശരിയാക്കി പുതിയ പോസ്റ്റിട്ടു.
എം.പി. കെ.കെ. രാഗേഷിനൊപ്പമാണ് പിണറായി വിജയൻ റേഷൻ പ്രതിസന്ധി ചർച്ച ചെയ്യാൻ ഭക്ഷ്യ പൊതുവിതരണ മന്ത്രിയെ കണ്ടത്. ഇരുവർക്കുമൊപ്പമുള്ള ചിത്രമാണ് മന്ത്രി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. എന്നാൽ അത് അബദ്ധത്തിൽ കലാശിച്ചു.