ന്യൂഡൽഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് കൊറോണ വൈറസ് മഹാമാരി ശമിപ്പിക്കുമെന്ന് ബിജെപി നേതാവും മധ്യപ്രദേശ് നിയമസഭയിലെ പ്രോട്ടേം സ്പീക്കറുമായ രാമേശ്വര്‍ ശര്‍മ.
“മനുഷ്യരാശിയുടെ ക്ഷേമത്തിനായും രാക്ഷസന്മാരെ കൊല്ലുന്നതിനുമായി അദ്ദേഹം (ഭഗവാന് രാമന്) അവതരിച്ചു. രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമ്പോള്‍ കോവിഡ് മഹാമാരിയുടെ നാശം ആരംഭിക്കും,” ശര്‍മയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
“കൊറോണവൈറസ് മൂലം ഇന്ത്യ മാത്രമല്ല ലോകം മുഴുവന്‍ കഷ്ടപ്പെടുകയാണ്. നമ്മള് സാമൂഹിക അകലം പാലിക്കുക മാത്രമല്ല, നമ്മുടെ ഭഗവാന്മാരെ ഓര്‍മിക്കുക കൂടിയാണ്. രാമക്ഷേത്രം നിര്‍മിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്,” ശര്‍മ പറഞ്ഞു.
Read Also: ഓഗസ്റ്റ് 5ന് പ്രധാനമന്ത്രി അയോധ്യയിൽ ഭൂമി പൂജയ്ക്കെത്തുമെന്ന് രാമ ക്ഷേത്ര ട്രസ്റ്റ്
രാജ്യത്ത് ഇതുവരെ 12 ലക്ഷം പേര്‍ക്കാണ് കോവിഡ്-19 ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തില്‍ അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഭൂമി പൂജ നടക്കുമെന്ന് രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.
Read in English: Ram temple construction will lead to end of Covid: MP Protem Speaker