scorecardresearch

ജീവന് ഭീഷണിയുണ്ടായിട്ടും വഴങ്ങിയില്ല; ഗുർമീതിന് കഠിന തടവ് വിധിച്ച ജഡ്ജി ജഗ്‌ദീപ് സിങ്ങിനെക്കുറിച്ചറിയാം

മിതഭാഷിയാണ്. എന്നാൽ അതികർക്കശക്കാരനായ ജുഡീഷ്യൽ ഓഫിസറാണ്

മിതഭാഷിയാണ്. എന്നാൽ അതികർക്കശക്കാരനായ ജുഡീഷ്യൽ ഓഫിസറാണ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
jagdeep singh

ജീവന് ഭീഷണി ഉണ്ടായിട്ടും സ്വന്തം കർത്തവ്യത്തിൽനിന്നും വ്യതിചലിക്കാതിരുന്ന ജഡ്ജി ജഗ്‌ദീപ് സിങ്ങിന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ബലാത്സംഗക്കേസിൽ ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹിം സിങ്ങിന് 10 വർഷം കഠിന തടവ് വിധിച്ചതോടെ 15 വർഷം നീണ്ട കേസാണ് ജഗ്‌ദീപ് സിങ് തീർപ്പാക്കിയത്. ഒത്തുതീർപ്പുകൾക്കു വഴങ്ങാത്ത സമർഥനായ ജഡ്ജിയെന്നാണ് ജഗ്‌ദീപിനെക്കുറിച്ച് സഹപ്രവർത്തകർക്ക് പറയാനുള്ളത്.

Advertisment

Read More: ലീലാവിലാസത്തിന് ദശാബ്ദം തടവ്: ആൾദൈവം ഗു​ർ​മീ​ത് റാം ​റഹിം സിങ് പിഴയും ഒടുക്കണം

പഞ്ച്കുളയിലെ സിബിഐ പ്രത്യേക കോടതി ജഡ്ജിയാണ് ജഗ്‌ദീപ് സിങ്. കഴിഞ്ഞ വർഷമാണ് സിബിഐ പ്രത്യേക കോടതി ജഡ്ജിയായി ചുമതലയേറ്റത്. 2012 ലാണ് ഹരിയാന ജുഡീഷ്യൽ സർവീസസിൽ ചേർന്നത്. ഇതിനു മുൻപ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ തിരക്കുളള അഭിഭാഷകനായിരുന്നു. ലളിത ജീവിതം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ജഗ്‌ദീപ് സിങ്ങെന്നും പ്രശസ്തിയിൽ ഒട്ടും താൽപര്യമില്ലെന്നുമാണ് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുളള അഭിഭാഷകൻ പറയുന്നത്. മിതഭാഷിയാണ്. എന്നാൽ അതികർക്കശക്കാരനായ ജുഡീഷ്യൽ ഓഫിസറാണ്.

Read More: ആരാണ് ഗുര്‍മീത് റാം റഹിം സിങ്?

ഹരിയാന സ്വദേശിയായ ജഗ്‌ദീപ് സിങ് പഞ്ചാബ് സർവകലാശാലയിൽനിന്നണ് നിയമത്തിൽ ബിരുദം നേടിയത്. വിദ്യാര്‍ഥി ആയിരിക്കുമ്പോഴും കഠിനാധ്വാനിയും ധര്‍മിഷ്ഠനുമായിരുന്നു ജഗ്‌ദീപ് സിങ് എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്.

Advertisment
Gurmeet Ram Rahim Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: