ന്യൂഡൽഹി: ഇ​​ന്ത്യ​​യു​​ടെ പ​​തി​​ന്നാ​​ലാ​​മ​​ത് രാ​ഷ്‌​ട്ര​​പ​​തി​​യാ​​യി രാം​​നാ​​ഥ് കോ​​വി​​ന്ദ് ഇ​​ന്നു സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത് അ​​ധി​​കാ​​ര​​മേ​​ൽ​​ക്കും. പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ സെ​​ൻ​​ട്ര​​ൽ ഹാ​​ളി​​ൽ ഉ​​ച്ച​​യ്ക്കു 12.15നു ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ സു​​പ്രീംകോ​​ട​​തി ചീ​​ഫ് ജ​​സ്റ്റീ​​സ് ജെ.​​എ​​സ്. ഖെ​​ഹാ​​ർ സ​​ത്യ​​വാ​​ച​​കം ചൊ​​ല്ലി​​ക്കൊ​​ടു​​ക്കും.

സ്ഥാ​​ന​​മൊ​​ഴി​​യു​​ന്ന പ്ര​​ണാ​​ബ് മു​​ഖ​​ർ​​ജി​​യോ​​ടൊ​​പ്പം രാ​​ഷ്‌​ട്ര​​പ​​തിഭ​​വ​​നി​​ൽ​നി​​ന്ന് പ്ര​​ത്യേ​​ക ര​​ഥ​​ത്തി​​ലാ​​ണ് നി​​യു​​ക്ത രാ​ഷ്‌​ട്ര​​പ​​തി പാ​​ർ​​ല​​മെ​​ന്‍റി​​ലെ​​ത്തു​​ക. സ​​ത്യ​​പ്ര​​തി​​ജ്ഞ​​യ്ക്കു​​ശേ​​ഷം പു​​തി​​യ രാ​ഷ്‌​ട്ര​പ​​തി​​ക്ക് പ്ര​​ണാ​​ബ് ക​​സേ​​ര മാ​​റി​​ക്കൊ​​ടു​​ക്കും. ച​​ട​​ങ്ങ് പൂ​​ർ​​ത്തി​​യാ​​യാ​​ലു​​ട​​ൻ 21 പീ​​ര​​ങ്കി​​വെ​​ടി​​ക​​ളു​​ടെ സ​​ല്യൂ​​ട്ട് ന​​ട​​ക്കും. തു​​ട​​ർ​​ന്ന് പു​​തി​​യ രാ​ഷ്‌​ട്ര​പ​​തി പ്ര​​സം​​ഗി​​ക്കും. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി, ലോ​ക്സ​ഭാ സ്പീ​​ക്ക​​ർ സു​​മി​​ത്ര മ​​ഹാ​​ജ​​ൻ ,ഉ​​പ​​രാ​​ഷ്‌​ട്ര​പ​​തി ഹ​​മീ​​ദ് അ​​ൻ​​സാ​​രി, തു​​ട​​ങ്ങി​​യ​​വ​​ർ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook