/indian-express-malayalam/media/media_files/uploads/2017/07/ram-nath-kovind-759.jpg)
ന്യൂഡൽഹി: ഇന്ത്യയുടെ പതിന്നാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഉച്ചയ്ക്കു 12.15നു നടക്കുന്ന ചടങ്ങിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ സത്യവാചകം ചൊല്ലിക്കൊടുക്കും.
സ്ഥാനമൊഴിയുന്ന പ്രണാബ് മുഖർജിയോടൊപ്പം രാഷ്ട്രപതിഭവനിൽനിന്ന് പ്രത്യേക രഥത്തിലാണ് നിയുക്ത രാഷ്ട്രപതി പാർലമെന്റിലെത്തുക. സത്യപ്രതിജ്ഞയ്ക്കുശേഷം പുതിയ രാഷ്ട്രപതിക്ക് പ്രണാബ് കസേര മാറിക്കൊടുക്കും. ചടങ്ങ് പൂർത്തിയായാലുടൻ 21 പീരങ്കിവെടികളുടെ സല്യൂട്ട് നടക്കും. തുടർന്ന് പുതിയ രാഷ്ട്രപതി പ്രസംഗിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ ,ഉപരാഷ്ട്രപതി ഹമീദ് അൻസാരി, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.