/indian-express-malayalam/media/media_files/uploads/2017/06/kovind2.jpg)
ന്യൂഡല്‍ഹി: ബിജെപി വക്താവായിരിക്കെ ദളിത് ക്രിസ്ത്യാനികള്‍ക്കും മുസ്ലീംങ്ങള്‍ക്കും പട്ടികജാതി സംവരണം നല്‍കുന്നതിനെയെ വിമര്‍ശിച്ചയാളാണ് രാം നാഥ് കൊവിന്ദ്. ബിജെപി വക്താവായപ്പോള്‍ നടത്തിയ വളരെക്കുറച്ച് പത്രസമ്മേളനത്തില്‍ ഒന്നിലായിരുന്നു കോവിന്ദിന്‍റെ വിമര്‍ശനം. 2010 മാര്‍ച്ച് 26നു ന്യൂഡല്‍ഹിയിലെ ബിജെപി ഹെഡ്ക്വോട്ടേഴ്സില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ദേശീയ ഭാഷാ-മത ന്യൂനപക്ഷ കമീഷന്‍റെ (രംഗനാഥ് മിശ്രാ കമ്മീഷന്‍ ) ശുപാര്‍ശകളെ തള്ളിക്കൊണ്ട് രാം നാഥ് കൊവിന്ദ് പത്രസമ്മേളനം നടത്തിയത്.
" പിന്നോക്ക സമുദായങ്ങള്‍ക്കായുള്ള സംവരണ സീറ്റുകളിള്‍ മത്സരിക്കാനുള്ള യോഗ്യത അവര്‍ക്ക് ലഭിക്കും" എന്നാണ് ദളിത് മുസ്ലീംങ്ങള്‍ക്കും ദളിത് ക്രിസ്താനികള്‍ക്കും സംവരണം നല്‍കുന്നതിനോടുള്ള കോവിന്ദിന്‍റെ സമീപനം.
"സര്‍ക്കാര്‍ രംഗനാഥ് മിശ്രാ കമ്മീഷന്‍റെ ശുപാര്‍ശകള്‍ അംഗീകരിക്കുകയാണ് എങ്കില്‍, മതം മാറിയ മുസ്ലീമും ക്രിസ്ത്യാനിയും സംവരണജാതികളുടെ സീറ്റില്‍ മത്സരിക്കും. അങ്ങനെവരുകയാണ് എങ്കില്‍ സംവരണ ജാതിയില്‍ പെട്ടവര്‍ക്ക് അവരുടെ ജോലിയിലേയും തിരഞ്ഞെടുപ്പിലേയും വിഹിതം മതം മാറി മുസ്ലീംങ്ങളും ക്രിസ്ത്യാനികളുമായവരുമായും പങ്കുവെക്കേണ്ടി വരും" അദ്ദേഹം പറഞ്ഞതായി ബിജെപിയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുള്ള ഒരു പത്രകുറിപ്പില്‍ പറയുന്നു.
മതംമാറിയാ ക്രിസ്ത്യാനികളെ പട്ടികജാതിയില്‍ പെടുത്തുന്നത് 1936ളെ ബ്രിട്ടീഷ് സര്‍ക്കാര്‍ തള്ളികളഞ്ഞ കാര്യമാണ് എന്നും ബിജെപി വക്താവ് ചൂണ്ടിക്കാട്ടി.
പട്ടികജാതിയില്‍ പെടുത്തിയതായ ജാതികള്‍ നൂറ്റാണ്ടുകള്‍ നീണ്ട ഉച്ചനീചത്വത്തിനും സാമൂഹികമായ പിന്നോക്കാവസ്ഥയ്ക്കും പാത്രമാണ്. അതിനാല്‍ തന്നെ ഹിന്ദുവൊഴികെ മറ്റൊരു മതത്തിലുള്ളവര്‍ക്കും സംവരണം നല്‍കാന്‍ പറ്റില്ല എന്ന നിലപാടായിരുന്നു മുതിര്‍ന്ന നേതാക്കളായ ബിആര്‍ അംബേദ്‌കര്‍, ജവഹര്‍ലാല്‍ നെഹ്രു, സര്‍ദാര്‍ പട്ടേല്‍, സി രാജഗോപാലാചാരി എന്നിവര്‍ക്ക് ഉണ്ടായിരുന്നത് എന്ന് അദ്ദേഹ പറഞ്ഞു. 1996ല്‍ നരസിംഹ റാവൂ സര്‍ക്കാര്‍ ദളിത് ക്രിസ്ത്യാനികളേയും ദളിത് മുസ്ലീംങ്ങളെയും സംവരണത്തിനു കീഴില്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ അന്നത്തെ പ്രസിഡന്റ് ശങ്കര്‍ ദയാല്‍ ശര്‍മ അതിനെ ഒന്നിലേറെ തവണ തള്ളികളഞ്ഞിരുന്നു എന്നും ദേശീയ പട്ടിക ജാതി- ആദിവാസി കമ്മീഷനും ഇതിനെ എതിര്‍ത്തിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.