ന്യൂ​ഡ​ൽ​ഹി: രാ​ഷ്​​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​​ന്റെ വോ​ട്ടെ​ണ്ണ​ൽ ഇന്ന്. ബി.​ജെ.​പി ന​യി​ക്കു​ന്ന എ​ൻ.​ഡി.​എ​യു​ടെ സ്​​​ഥാ​നാ​ർ​ഥി രാം​നാ​ഥ്​ കോ​വി​ന്ദി​ന്​ വ്യ​ക്​​ത​മാ​യ മേ​ൽ​ക്കൈ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ 17 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യോ​ടെ മീ​ര കു​മാ​റി​നെ സ്​​ഥാ​നാ​ർ​ഥി​യാ​ക്കി ന​ല്ല മ​ത്സ​ര​ത്തി​ന്​ വ​ഴി തു​റ​ക്കാ​ൻ ക​ഴി​ഞ്ഞ ആ​ശ്വാ​സ​ത്തി​ലാ​ണ്​ പ്ര​തി​പ​ക്ഷം. വൈ​കീ​ട്ട്​ അ​ഞ്ചു​മ​ണി​യോ​ടെ ഔ​ദ്യോ​ഗി​ക ഫ​ല​പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കും.

വോട്ടെണ്ണൽ രാവിലെ 11നു പാർലമെന്റ് മന്ദിരത്തിൽ ആരംഭിക്കും. പാർലമെന്റിലെ ബാലറ്റ് പെട്ടികളാണ് ആദ്യം തുറക്കുക. തുടർന്നു സംസ്ഥാന നിയമസഭകളിൽ നിന്നെത്തിച്ച പെട്ടികളിലെ വോട്ടുകൾ, സംസ്ഥാനങ്ങളുടെ പേരിന്റെ ഇംഗ്ലിഷ് അക്ഷരക്രമത്തിൽ എണ്ണും.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 776 എംപിമാരും 4120 എംഎൽഎമാരുമാണ് വോട്ടർമാർ. ചരിത്രത്തിലെ ഏറ്റവും കൂടിയ വോട്ടിങ് ആയിരുന്നു ഇത്തവണ – ഏകദേശം 99%. എംപിയുടെ വോട്ടിന്റെ മൂല്യം 708 ആണ്. സംസ്ഥാന ജനസംഖ്യയ്ക്ക് ആനുപാതികമായാണ് എംഎൽഎമാരുടെ വോട്ടു മൂല്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ