ന്യൂഡൽഹി: ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാറാണ് രാംനാഥ് കോവിന്ദിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുൻഗാമികൾ കാണിച്ച വഴിയിലൂടെ രാജ്യത്തെ നയിക്കുമെന്നും രാഷ്ട്രപതി സ്ഥാനത്തെ ഏറെ വിനയത്തോടെ സ്വീകരിക്കുന്നുവെന്നും അധികാരമേറ്റെടുത്തശേഷം രാംനാഥ് കോവിന്ദ് പറഞ്ഞു.

Read More: ആരാണ് രാംനാഥ് കോവിന്ദ്..? പരിചയപ്പെടാം നമ്മുടെ പ്രഥമ പൗരനെ

രാഷ്ട്രപതി സ്ഥാ​​ന​​മൊ​​ഴി​​യു​​ന്ന പ്ര​​ണ​​ബ് മു​​ഖ​​ർ​​ജി​​യോ​​ടൊ​​പ്പം രാ​​ഷ്‌​ട്ര​​പ​​തിഭ​​വ​​നി​​ൽ​നി​​ന്ന് പ്ര​​ത്യേ​​ക ര​​ഥ​​ത്തി​​ലാ​​ണ് നി​​യു​​ക്ത രാ​ഷ്‌​ട്ര​​പ​​തി പാ​​ർ​​ല​​മെ​​ന്‍റി​​ലെ​​ത്തിയത്. അശ്വാരൂഢസേനയുടെ അകമ്പടിയോടെയാണ് രാംനാഥ് കോവിന്ദ് പാർലമെന്റിൽ എത്തിയത്. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി, ലോ​ക്സ​ഭാ സ്പീ​​ക്ക​​ർ സു​​മി​​ത്ര മ​​ഹാ​​ജ​​ൻ ,ഉ​​പ​​രാ​​ഷ്‌​ട്ര​പ​​തി ഹ​​മീ​​ദ് അ​​ൻ​​സാ​​രി തു​​ട​​ങ്ങി​​യ​​വ​​ർ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു.

ഇലക്ടറൽ കോളേജിലെ ആകെ വോട്ട് മൂല്യത്തിന്റെ 65.65%വും രാംനാഥ് കോവിന്ദ് നേടി. 34.35 ശതമാനം വോട്ടാണ് മീരാ കുമാറിന് നേടാനായത്. 702644 വോട്ട് മൂല്യമാണ് രാംനാഥ് കോവിന്ദിന് ലഭിച്ചത്. മീരാ കുമാറിന്റേത് 367314 ആണ്.

മുൻപ് ബിജെപിയുടെ രാജ്യസഭാംഗമായിരുന്ന രാംനാഥ് കോവിന്ദ് ബിഹാർ ഗവർണർ സ്ഥാനം രാജിവച്ചാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചത്. എൻഡിഎയ്ക്ക് പുറമേ ബിജെഡി, ജെഡിയു, ടിആർഎസ്, എഐഎഡിഎംകെ, വൈഎസ്ആർ കോൺഗ്രസ് എന്നിവരുടെ കൂടി പിന്തുണ ലഭിച്ച രാംനാഥ് കോവിന്ദ് നേരത്തേ തന്നെ വിജയം ഉറപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ