scorecardresearch

രാംനാഥ് കോവിന്ദ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, തമിഴ്നാട് മുഖ്യമന്ത്രി ഇകെ പളനിസ്വാമി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു തുടങ്ങീ നേതാക്കളുടെ വലിയ ഒരു നിര തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി എത്തി

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി രാംനാഥ് കോവിന്ദ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ലോക്സഭാ സെക്രട്ടറി ജനറൽ അനൂപ് മിശ്രയ്ക്കാണ് പത്രിക നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, തമിഴ്നാട് മുഖ്യമന്ത്രി ഇകെ പളനിസ്വാമി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു തുടങ്ങീ നേതാക്കളുടെ വലിയ ഒരു നിര തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി രാംനാഥ് കോവിന്ദിനൊപ്പം സന്നിഹിതരായിരുന്നു.

@ANI

അതേസമയം, കോവിന്ദിന് പിന്തുണ അറിയിച്ചിരുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നാമനിർദ്ദേശം സമർപ്പിക്കുന്ന ചടങ്ങിന് പാർലമെന്റ് ഹൗസിൽ എത്തിയില്ല എന്നതും ശ്രദ്ധേയമാണ്. രാംനാഥ് കോവിന്ദിനെ പിന്തുണക്കാനുള്ള ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ തീരുമാനം മണ്ടത്തരമാണെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. തീരുമാനം പുന:പരിശോധിക്കണമെന്നും പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കണമെന്നുംനിതീഷ് കുമാറിനോട് അഭ്യർഥിക്കുമെന്നും ലാലു പ്രസാദ് യാദവ് വ്യക്തമാക്കിയിരുന്നു.

നിലവിലെ കണക്കുകൾ പ്രകാരം രാംനാഥ് കോവിന്ദിന് വിജയം സുനിശ്ചിതമാണ്. കണക്കുകള്‍ പ്രകാരം ബിജെപിക്കും സഖ്യകക്ഷികള്‍ക്കും കൂടി ആകെ വോട്ടുകളുടെ 48.9 ശതമാനം കൈയിലുണ്ട്. ഇത് കൂടാതെ 13 ശതമാനം വോട്ടാണ് എന്‍ഡിഎ ഇതരകക്ഷികളുടെ പിന്തുണയോടെ രാംനാഥ് കോവിന്ദ് ഉറപ്പിച്ചിരിക്കുന്നത്. എന്‍ഡിഎയ്ക്ക് പുറത്തുള്ള ജെഡി(യു), എഐഎഡിഎംകെ, ബിജെഡി,ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഐഎന്‍എല്‍ഡി എന്നീ കക്ഷികളുടെ പിന്തുണയാണ് ഇപ്പോള്‍ കോവിന്ദിന് ലഭിച്ചിരിക്കുന്നത്.

മൂന്നായി പിരിഞ്ഞിരിക്കുന്ന എഐഎഡിഎംകെയുടേയും നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകനായ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിന്റേയും പിന്തുണ നേടിയെടുക്കാന്‍ സാധിച്ചതാണ് ഇതില്‍ പ്രധാനം. എഐഎഡിഎംകെയുടെ മൊത്തം എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും കൂടി 5.39 ശതമാനം വോട്ട് വിഹിതമാണുള്ളത്. ജെഡിയു – 1.91, ബിജെഡി- 2.99, ടിആര്‍എസ് -2, വൈഎസ്ആര്‍ – 1.53, ഐഎന്‍എല്‍ഡി-0.38 എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികളുടെ വോട്ട് വിഹിതം. ഇതോടൊപ്പം എന്‍ഡിഎയില്‍ അംഗമായിട്ടും കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രണബ് മുഖര്‍ജിക്ക് വോട്ട് ചെയ്ത ശിവസേന ഇക്കുറി കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചതും എന്‍ഡിഎ ക്യാംപിന് ഗുണകരമായി.

രാംനാഥ് കോവിന്ദിനെതിരെ മത്സരിക്കാന്‍ മുന്‍ലോക്‌സഭാ സ്പീക്കര്‍ മീരാകുമാറിനെ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും കൂടി രംഗത്തിറക്കിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Ram nath kovind files nomination papers for president