ന്യൂ​ഡ​ൽ​ഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം വൈകുന്നത് ഹിന്ദു സമൂഹത്തിനിടയിൽ ആശങ്കയുളവാക്കുന്നുണ്ടെന്നു ബിജെപി ജനറൽ സെക്രട്ടറി റാം മാധവ്. രാമക്ഷേത്രം നിർമ്മിക്കുവാൻ 1992ലേതുപോലുള്ള പ്രക്ഷോഭത്തിനു മടിക്കില്ലെന്ന ആർഎസ്എസ് പ്രസ്താവന വന്നതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ബിജെപിയും രംഗത്തെത്തിയിരിക്കുന്നത്.

അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര നി​ർ​മ്മാണത്തിന് ഓ​ർ​ഡി​ന​ൻ​സ്​ ഇ​റ​ക്കാ​ൻ മോ​ദി സ​ർ​ക്കാരി​ന്​ സാധിക്കും. ആ​ർഎ​സ്എ​സും ഹി​ന്ദു മ​ത​നേ​താ​ക്ക​ളും സ​ർ​ക്കാരി​നോ​ട്​ അ​ത്​ ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ടെന്നും രാം ​മാ​ധ​വ്​ പ​റ​ഞ്ഞു. വാർത്ത ഏജൻസിയായ എഎൻഐയോടായിരുന്നു റാം മാധവിന്റെ പ്രതികരണം.

“സു​പ്രീം​ കോ​ട​തി​യി​ൽ വാദം കേൾക്കൽ വേഗം​ തു​ട​ങ്ങു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്​. എ​ന്നാ​ൽ, മറിച്ചാണ് സംഭവിച്ചത്. 1992ന് മുമ്പുള്ള അവസ്ഥ ആവർത്തിക്കുന്നത് നിർഭാഗ്യകരമാണ്. ച​രി​ത്രം ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്. രാമക്ഷേത്ര നിർമാണത്തെ പിന്തുണയ്ക്കുന്നവരിൽ ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്” റാം മാധവ് പറഞ്ഞു.

രാമക്ഷേത്ര നിർമ്മാണം നീണ്ട് പോകരുതെന്ന് കഴിഞ്ഞ ദിവസം ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി മുന്നറിയിപ്പ് നൽകിയിരുന്നു. 1992 ഡിസംബർ ആറിനാണ് കർസേവകർ ബാബ്റി മസ്ജിദ് തകർത്തത്. ഇതിനെ ഓർമ്മപ്പെടുത്തിക്കൊണ്ട്, രാമക്ഷേത്രം നിർമ്മിച്ചില്ലെങ്കിൽ 1992 ആവർത്തിക്കുമെന്നും ഭയ്യാജി ജോഷി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook