കൊച്ചി: മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ രാം ജേത്‍മലാനിയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊച്ചിയിലെ ക്രിമിനല്‍ അഭിഭാഷകരുടെ സംഘടന നടത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. അഭിഭാഷകവൃത്തിയില്‍ 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന ജേത്‍മലാനിക്ക് സ്വീകരണം നല്‍കാനാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.

പരിപാടിക്കിടെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജേത്‍മലാനിയുടെ നിലയില്‍ ആശങ്കപ്പെടാനില്ലെന്നും തീവ്ര പരിചരണ വിഭാഗത്തില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ