Latest News

ഹരിയാനയിൽ ലാത്തിച്ചാര്‍ജില്‍ കര്‍ഷകനു പരുക്ക്; ബിജെപി എംപിയുടെ കാര്‍ തകര്‍ത്തു

ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരുക്കേറ്റ കര്‍ഷകൻ കുല്‍ദീപ് റാണയെ ഹിസാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രാദേശിക കര്‍ഷക നേതാവ് രവി ആസാദ് പറഞ്ഞു

Ram Chander Jangra car damaged, attack on bjp mp, bjp mp car windshield,bjp mp car damaged, farmers protest in hisar, indian express malayalam, ie malayalam

ഛണ്ഡിഗഡ്: ബിജെപിയുടെ രാജ്യസഭാ എംപി രാം ചന്ദര്‍ ജംഗ്രയ്ക്കെതിരെ ഹരിയാനയിലെ ഹിസാറില്‍ നടന്ന കര്‍ഷക പ്രതിഷേധത്തിനെതിരായ പൊലീസ് ലാത്തിച്ചാര്‍ജില്‍ ഒരാള്‍ക്കു ഗുരുതര പരുക്ക്. ‘തൊഴിലില്ലാത്ത മദ്യപര്‍’ എന്ന എംപിയുടെ പരാമര്‍ശത്തിനെതിരെ ഹിസാര്‍ ജില്ലയിലെ നര്‍നൗണ്ട് ടൗണിലായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.

കര്‍ഷകനായ കുല്‍ദീപ് റാണയ്ക്ക് ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരുക്കേറ്റതായും ഹിസാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാദേശിക കര്‍ഷക നേതാവ് രവി ആസാദ് പറഞ്ഞു.

”പ്രതിഷേധിച്ച സുധീര്‍ സിംഗ്‌വ, കൈലാഷ് ഉംറ എന്നി രണ്ടു കര്‍ഷകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നര്‍നൗണ്ട് പൊലീസ് സ്റ്റേഷനിലേക്ക് നീങ്ങുകയാണ്,” ആസാദ് പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ മേഖലയിലെ ചില റോഡുകള്‍ ഉപരോധിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കര്‍ഷകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എംപിയുടെ കാറിന്റെ ചില്ല് തകര്‍ന്നു. പ്രതിഷേധക്കാരാണു തന്റെ കാറിന് കേടുപാട് വരുത്തിയതെന്നു ജംഗ്ര ആരോപിച്ചു.

ധര്‍മശാലയ്ക്ക് തറക്കല്ലിടാന്‍ നാര്‍നൗണ്ടില്‍ എത്തിയതായിരുന്നു രാംചന്ദര്‍ ജംഗ്ര. സന്ദര്‍ശനം അറിഞ്ഞയുടന്‍ കര്‍ഷകര്‍ അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിച്ച് രംഗത്തെത്തി. എംപിയുടെ പരിപാടി നടക്കുന്ന സ്ഥലത്തേക്കുള്ള പ്രതിഷേധക്കാരുടെ നീക്കം തടയാന്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ബിജെപി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധക്കാര്‍ മുന്നോട്ടു നീങ്ങി. ചിലര്‍ തന്റെ കാറിനു നേരെ വടി ഉപയോഗിച്ച് കേടുവരുത്തിയതായി ജംഗ്ര ആരോപിച്ചു.

Also Read: പ്രധാനമന്ത്രി കേദാര്‍നാഥില്‍; ആദി ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്തു

അതിനിടെ, റോഹ്തക് ജില്ലയിലെ കിലോയ് ഗ്രാമത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ ബിജെപി നേതാക്കള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ക്രമസമാധാനപാലനത്തിനായി മേഖലയില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ram chander jangra car damaged farmer protest haryana

Next Story
ഈ കുഞ്ഞുകൈകളിൽ നിളപോലെ ചായങ്ങൾnila
The moderation of comments is automated and not cleared manually by malayalam.indianexpress.com