Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

രാജ്യം കോള്ളയടിച്ച ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുമെന്ന് കർഷക നേതാവ് രാകേഷ് ടികായത്ത്

“രാജ്യം മുഴുവൻ കൊള്ളയടിച്ചതിനാൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ഞങ്ങൾ അവരോട് അഭ്യർത്ഥിക്കും, ”കൊൽക്കത്തയിൽ നടന്ന യോഗത്തിന് ശേഷം ടിക്കായത്ത് പറഞ്ഞു

Rakesh Tikait, Rakesh Tikait news, farmers protest, Nandigram, West Bengal Assembly Elections 2021, Indian Express news, BJP, പശ്ചിമ ബംഗാൾ, ബംഗാൾ, തിരഞ്ഞെടുപ്പ്, രാകേഷ് ടികായത്, ie malayalam

കൊൽക്കത്ത: കേന്ദ്രത്തിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിൽ കൊൽക്കത്തയിൽ മഹാപഞ്ചായത്ത് (പൊതുസമ്മേളനം) സംഘടിപ്പിച്ചു. പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മഹാ പഞ്ചായത്ത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വോട്ടുചെയ്യാൻ ടിക്കായത്ത് ജനങ്ങളോട് അഭ്യർത്ഥിച്ചു. .

“കുറഞ്ഞ താങ്ങുവിലയിൽ വിളകൾ വിൽക്കാനാവുന്നില്ലെന്ന് ജനങ്ങളോട് പറയാൻ ഞങ്ങൾ നന്ദിഗ്രാമിലേക്ക് പോകുന്നു. രാജ്യം മുഴുവൻ കൊള്ളയടിച്ചതിനാൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ഞങ്ങൾ അവരോട് അഭ്യർത്ഥിക്കും, ”കൊൽക്കത്തയിൽ നടന്ന യോഗത്തിന് ശേഷം ടിക്കായത്ത് പറഞ്ഞതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

സമരം ചെയ്യുന്ന 40 ഓളം കർഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) കർഷകരോടും പശ്ചിമ ബംഗാളിലെ മറ്റ് ജനങ്ങളോടും ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

Read More: മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാൻ തെരഞ്ഞെടുപ്പ് പരാജയം കേന്ദ്രത്തിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ നിർബന്ധിതമാക്കുമെന്ന് എസ്‌കെഎം നേതാക്കൾ പറഞ്ഞു. തങ്ങൾ ഒരു പാർട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്നും ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് ആളുകളോട് പറയുന്നില്ലെന്നും എന്നാൽ അവരുടെ ഏക അഭ്യർത്ഥന ബിജെപിയെ ഒരു പാഠം പഠിപ്പിക്കണമെന്നാണെന്നുമാണ് എസ്‌കെഎം നേതാവ് യോഗേന്ദ്ര യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ കർഷകരെ പ്രേരിപ്പിക്കാൻ കൊൽക്കത്ത സന്ദർശിക്കുമെന്ന് ടിക്കായത്ത് നേരത്തെ പറഞ്ഞിരുന്നു. താൻ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്നും അദ്ദഹം അവകാശപ്പെട്ടിരുന്നു.

Read More: തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് ഇന്ന് തുടക്കം

തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള കടുത്ത മത്സരമായി മാറിയ 294 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ട് ഘട്ടങ്ങളിലായി നടക്കും. ഫലം മെയ് 2 ന് പ്രഖ്യാപിക്കും.

തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ സംസ്ഥാനത്തെ തന്നെ കടുത്ത മത്സരങ്ങളിലൊന്നാണ് നടക്കുന്നത്. മുഖ്യമന്ത്രി മമത ബാനർജി തൃണമൂൽ സ്ഥാനാർത്ഥിയായി മത്സരിക്കും. തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയെയാണ് മമത മണ്ഡലത്തിൽ നേരിടുക. മമതയുടെ വിശ്വസ്ഥനായിരുന്ന അധികാരി രണ്ടുമാസം മുൻപാണ് ബിജെപിയിൽ ചേർന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rakesh tikait to hold mahapanchayat in nandigram urge farmers to defeat bjp in assembly polls

Next Story
മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുYahswant Sinha, യശ്വന്ത് സിൻഹ, Yashwant Sinha TMC, Trinamool Congress, West bengal assembly elections, Mamata banerjee, India news, Indian express, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com