ന്യൂഡൽഹി: സിബിഐ തലപ്പത്ത് രണ്ടാം സ്ഥാനക്കാരനായിരുന്ന സ്പെഷ്യല്‍ ഡയറക്ടർ രാകേഷ് അസ്താനയുടെ നിയമന കാലാവധി വെട്ടിക്കുറച്ചു. അസ്താനയടക്കം മൂന്ന് സിബിഐ ഉദ്യോഗസ്ഥരുടെ നിയമന കാലാവധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു.

അസ്താനയ്ക്ക് പുറമെ സിബിഐ ഉന്നത ഉദ്യോഗസ്ഥരായ എംകെ സിൻഹ, ജയന്ത് എന്നിവരുടെ കാലാവധിയാണ് വെട്ടികുറച്ചിട്ടുളളത്. അസ്താനയെ വ്യോമയാന സുരക്ഷാ വിഭാഗത്തിലേക്ക് മാറ്റും. ഇന്ന് ചേർന്ന കേന്ദ്ര കാബിനറ്റ് സെലക്ഷൻ സമിതിയാണ് തീരുമാനമെടുത്തത്.

നേരത്തെ അലോക് വർമ്മയെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ നാ​ഗേ​ശ്വ​ർ റാ​വു ആ​റ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രെ സ്ഥ​ലം​മാ​റ്റിയിരുന്നു. സി​ബി​ഐ വ​ക്താ​വി​നേ​യും സ്ഥ​ലം​മാ​റ്റി​യ റാവു വൻ അഴിച്ചുപണിയാണ് തലപ്പത്ത് നടത്തിയത്.

സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം തി​രി​ച്ചെ​ത്തി​യ അ​ലോ​ക് വ​ർ​മ നടത്തിയ എല്ലാ സ്ഥലംമാറ്റങ്ങളും നാഗേശ്വർ റാവു റദ്ദാക്കി. അ​ലോ​ക് വ​ർ​മ​യെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി നീ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് നാ​ഗേ​ശ്വ​ർ റാ​വു​വി​നെ കേ​ന്ദ്ര സർക്കാർ ഇടക്കാല ഡയറക്ടർ സ്ഥാനത്ത് തിരികെ എത്തിച്ചത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook