23 ദിവസത്തിനിടെ ഒരു എംപി എടുത്തത് 63 റെയില്‍വേ ടിക്കറ്റുകള്‍, ഖജനാവിന് ചെലവ് 1.69 ലക്ഷം രൂപ

ഈ വര്‍ഷം റെയില്‍വേ 7.8 കോടി രൂപയാണ് എംപിമാരുടെ യാത്രാ ചെലവ് ഇനത്തില്‍ ചോദിച്ചിരിക്കുന്നത്

Citizenship Bill, പൗരത്വ ഭേദഗതി ബില്‍, Citizenship Bill in Rajya Sabha, പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയിൽ, BJP, ബിജെപി, Shiv Sena, ശിവസേന, Congress, കോൺഗ്രസ്, IE Malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: എംപിമാരുടെ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് പരിശോധിച്ചതിനെ തുടര്‍ന്ന് ലഭിച്ച വിവരങ്ങള്‍ കണ്ട് രാജ്യസഭാ സെക്രട്ടറിയേറ്റ് ഞെട്ടി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഒരു എംപി 23 ദിവസത്തിനിടെ 63 തവണ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നു. അതിനുള്ള ചെലവ് 1,69,005 രൂപ. എന്നാല്‍ താന്‍ ഏഴ് തവണ മാത്രമേ യാത്ര ചെയ്തുള്ളൂവെന്ന് എംപി സ്ഥിരീകരിച്ചു. 22,085 രൂപയാണ് ഈ യാത്രകള്‍ക്കുള്ള ചെലവ്. എന്നാല്‍ രാജ്യസഭയ്ക്ക് 1,46,920 രൂപ അധികം റെയില്‍വേയ്ക്ക് അടയ്‌ക്കേണ്ടി വന്നു. ടിക്കറ്റുകള്‍ റദ്ദാക്കാത്തതിനെ തുടര്‍ന്നാണിത്.

മറ്റൊരു എംപിയുടെ കാര്യത്തില്‍ റെയില്‍വേ നല്‍കിയ ബില്ലുകളുടെ 15 ശതമാനം മാത്രമായിരുന്നു യഥാര്‍ത്ഥ യാത്രാ ചെലവ്. ഈ വര്‍ഷം റെയില്‍വേ 7.8 കോടി രൂപയാണ് എംപിമാരുടെ യാത്രാ ചെലവ് ഇനത്തില്‍ ചോദിച്ചിരിക്കുന്നത്. അതില്‍ മൂന്നിലൊന്ന് രാജ്യസഭയും ബാക്കി ലോക്സഭ സെക്രട്ടറിയേറ്റും നല്‍കണം.

Read Also: മന്‍മോഹന്റെ വീടിന് മുന്നില്‍ ക്വാറന്റൈന്‍ നോട്ടീസ്

ഇതേതുടര്‍ന്ന്, അനവധി തവണ ടിക്കറ്റ് ബുക്ക് ചെയ്യുന്നതും ടിക്കറ്റുകള്‍ റദ്ദാക്കാതിരിക്കുന്നതും അവസാനിപ്പിക്കുന്നതിനായി രാജ്യസഭ സെക്രട്ടറിയേറ്റ് എംപിമാര്‍ക്ക് പുതിയ നിർദേശം നല്‍കിയിട്ടുണ്ട്. ഇനി ടിക്കറ്റ് ബുക്ക് ചെയ്തശേഷം യാത്ര ചെയ്യാതെ ഇരിക്കുകയും ടിക്കറ്റ് റദ്ദാക്കാതിരിക്കുകയും ചെയ്താല്‍ പണം എംപിമാരില്‍ നിന്നും ഈടാക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ലോക്സഭയിലേയും രാജ്യസഭയിലേയും എംപിമാരെ പ്രത്യേകം അറിയുന്നതിന് സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തുമെന്ന് റെയില്‍വേയും അറിയിച്ചിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rajyasabha mps railway bill

Next Story
പഞ്ചാബിൽ ആദ്യ പ്ലാസ്മ തെറാപ്പി വിജയകരമായി പൂർത്തിയാക്കിPunjab Plasma Therapy, Punjab COVID-19, Punjab COVID-19 Patient Plasma Therapy, Punjab Plasma Therpay COVID-19, Guru Gobind Singh Medical College & Hospital, Guru Gobind Singh Medical College & Hospital Plasma Therapy, Guru Gobind Singh Medical College & Hospital COVID-19, Punjab Medical Education and Research Minister, O P Soni, Punjab COVID-19 Recovered, Punjab Principal Secretary (Medical Education and Research), D K Tiwari, GMC Patiala Plasma Therapy, Punjab News, Indian Express News
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express