മുത്തലാഖ് നിരോധന ബിൽ ഇന്ന് രാജ്യസഭയിൽ

ബിൽ രാജ്യസഭാ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ നിലപാടിൽ കേന്ദ്ര സർക്കാർ ഇന്നു തീരുമാനം വ്യക്തമാക്കും

winter session will start on dec.15th

ന്യൂഡൽഹി: മുത്തലാഖ് നിരോധന ബിൽ ഇന്ന് രാജ്യസഭ ചർച്ച ചെയ്യും. ബിൽ രാജ്യസഭാ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ നിലപാടിൽ കേന്ദ്ര സർക്കാർ ഇന്നു തീരുമാനം വ്യക്തമാക്കും. പ്രതിപക്ഷ ആവശ്യം അംഗീകരിക്കില്ലെന്നാണ് സർക്കാർ ഇതുവരെ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇന്നും രാജ്യസഭയുടെ അജണ്ടയിൽ ബില്ല് ഉൾപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമാകും ബിൽ അവതരിപ്പിക്കുക. രാവിലെ ഒരു വട്ടം കൂടി പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് സർക്കാർ വ്യക്തമാക്കി.

മുസ്ലിം സ്ത്രീകളുടെ വൈവാഹിക അവകാശ സംരക്ഷണത്തിനായി കേന്ദ്രസർക്കാർ മുന്നോട്ട് വച്ച മുത്തലാഖ് ബിൽ പരിഗണിക്കുന്നത് രാജ്യസഭ ഇന്നത്തേക്ക് മാറ്റിയിരുന്നു. ലോക്‌സഭ ബിൽ പാസ്സാക്കിയിരുന്നു. രാജ്യസഭയിൽ ബിൽ പാസാക്കാൻ സാധിച്ചാലേ ഇത് നിയമമാകൂ. ബിൽ രാജ്യസഭയിലും പാസാവുകയാണെങ്കിൽ മു​ത്ത​ലാ​ഖ്, നി​യ​മ​വി​രു​ദ്ധ​വും മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​വുമാകും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rajya sabha will discuss muthalaq bill

Next Story
മകന്‍ ഒളിച്ചോടി, കുടുംബത്തെ നഗ്നരാക്കി, അമ്മയെ കൂട്ടബലാത്സംഗം ചെയ്തു; ഉത്തര്‍പ്രദേശിലെ ആള്‍കൂട്ട വിചാരണ
The moderation of comments is automated and not cleared manually by malayalam.indianexpress.com