scorecardresearch

ഗോവ ഗവർണർക്കെതിരെ രാജ്യസഭയിൽ ദിഗ്‌വിജയ് സിംഗ്

author-image
Kiran Gangadharan
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഗോവ ഗവർണർക്കെതിരെ രാജ്യസഭയിൽ ദിഗ്‌വിജയ് സിംഗ്

ന്യൂഡൽഹി:​ ഗോവയിൽ ഗവർണർ നടത്തിയത് "കടുത്ത ഭരണഘടനാ വിരുദ്ധ നടപടി" കളാണെന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിംഗിന്റെ ആരോപണത്തെ തുടർന്ന് രാജ്യസഭയിൽ ബഹളം. ഗോവയിൽ ബിജെപി, ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ അധികാരത്തിൽ എത്തിയതോടെയാണ് ഈ ആരോപണങ്ങൾ രാജ്യസഭയിൽ ദിഗ്‌വിജയ് സിംഗ് ഉന്നയിച്ചത്.

Advertisment

രാജ്യസഭ മറ്റ് വിഷയങ്ങൾ മാറ്റിവച്ച് ഗോവയിൽ ബിജെപി യെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടി ചർച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ രാജ്യസഭ സ്പീക്കർ പിജെ കുര്യൻ ഇതിന് വിസമ്മതിച്ചു. റൂൾ 267 പ്രകാരം വിഷയം ചർച്ച ചെയ്യാനാവില്ലെന്നും മറ്റെന്തെങ്കിലും വഴി തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "എന്തുകൊണ്ട് നിങ്ങൾ ഇതൊരു ഉപക്ഷേപമായി ഉന്നയിക്കുന്നില്ലെ"ന്ന് അദ്ദേഹം ചോദിച്ചു.

വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ എന്നിവരും രംഗത്ത് വന്നു. ജനാധിപത്യത്തെ കശാപ്പ് ചെയ്യരുതെന്ന് മുദ്രാവാക്യങ്ങളുമായാണ് ഇവർ പിന്നീട് സഭയിൽ പ്രതിഷേധിച്ചത്. അതേസമയം ഉപക്ഷേപം അവതരിപ്പിച്ചാൽ കേന്ദ്ര സർക്കാർ മറുപടി നൽകാമെന്ന് ബിജെപി വക്താവ് മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞു.

ഗോവയിൽ 40 ൽ 17 സീറ്റ് നേടി ഒറ്റകക്ഷിയായ കോൺഗ്രസിന് സർക്കാരുണ്ടാക്കാൻ സാധിച്ചില്ല. ബിജെപി നേതാവ് മനോഹർ പരീക്കർ ഇവിടെ വീണ്ടും മുഖ്യമന്ത്രിയായി. ചെറുകക്ഷികളായ മഹാരാഷ്ട്ര ഗോമന്തക് പാർട്ട്, ഗോവ ഫോർവേഡ് പാർട്ടി എന്നിവരുടെ പിന്തുണ തേടാൻ കോൺഗ്രസ് വൈകിയതാണ് ഭരണം ബിജെപി നേടാൻ കാരണമെന്ന് കുറ്റപ്പെടുത്തലുണ്ട്. ദിഗ്‌വിജയ് സിംഗിനായിരുന്നു ഇവിടെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചുമതല. ഭരണം നേടാൻ സാധിക്കാത്ത സാഹചര്യത്തിൽ ഗോവയിൽ രണ്ട് കോൺഗ്രസ് എംഎൽഎ മാർ ഇതിനോടകം രാജിവച്ചിട്ടുണ്ട്. ഇവർ പാർട്ടി ചുമതലകളും ഒഴിഞ്ഞു.

Advertisment
Rajyasabha Goa Assembly Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: