scorecardresearch

ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി ഉയർത്താനുള്ള ബില്ലിന് രാജ്യസഭയുടെ അംഗീകാരം

ഈ രംഗത്തെുള്ളവരുമായി വിശദമായ കൂടിയാലോചന നടത്തിയ ശേഷമാണ് നേരിട്ടുള്ള വിദേശനിക്ഷേപ പരിധി ഉയർത്താൻ തീരുമാനിച്ചതെന്ന് ധനമന്ത്രി പറഞ്ഞു

budget 2021, budget, budget 2021 I-T return, I-T return filing Budget, budget highlights, budget 2021 india, budget 2021 important points, budget 2021 highlights pdf, budget 2021-22, budget 2021 key highlights, budget 2021 announcement, budget 2021 announcements, union budget 2021 announcement, budget 2021 highlights pdf, Indian Express News, ആദായ നികുതി റിട്ടേൺ, ഇൻകം ടാക്സ് റിട്ടേൺ, റിട്ടേൺ, ഇൻകം ടാക്സ്, ടാക്സ്, ആദായ നികുതി, നികുതി, ബജറ്റ്, കേന്ദ്ര ബജറ്റ്, tax in malayalam, income tax in malayalam, income tax return in malayalam, it return malayalam, ie malayalam

ഇൻഷുറൻസ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്‌‌ഡിഐ) പരിധി നിലവിലെ 49 ശതമാനത്തിൽ നിന്ന് 74 ശതമാനമായി ഉയർത്താനുള്ള ബില്ലിന് രാജ്യസഭ വ്യാഴാഴ്ച അംഗീകാരം നൽകി.

2021 ലെ ഇൻഷുറൻസ് (ഭേദഗതി) ബില്ലിനാണ് സഭ അംഗീകാരം നൽകിയത്. വിദേശ നിക്ഷേപം ദീർഘകാല ആഭ്യന്തര വിഭവങ്ങൾക്ക് സഹായകമാകുമെന്നും രാജ്യത്തേക്ക് കൂടുതൽ ഇൻഷൂറൻസ് കടന്നുവരവുണ്ടാവുമെന്നും ബില്ലിന്മേലുള്ള ചർച്ചക്ക് മറുപടി നൽകിക്കൊണ്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

ശബ്ദവോട്ടോടെയാണ് ബില്ല് രാജ്യസഭയിൽ പാസായത്.

ഇൻഷുറൻസ് റെഗുലേറ്ററായ ഐആർഡിഐഐ ഈ രംഗത്തെ ബന്ധപ്പെട്ടവരുമായി വിശദമായ കൂടിയാലോചന നടത്തിയ ശേഷമാണ് നേരിട്ടുള്ള വിദേശനിക്ഷേപ പരിധി 74 ശതമാനമായി ഉയർത്താൻ തീരുമാനിച്ചതെന്ന് നിർമല സീതാരാമൻ പറഞ്ഞു.

Read More: രാജ്യത്ത് കോവിഡ് കേസുകള്‍ കുതിക്കുന്നു; 65 ശതമാനവും മഹാരാഷ്ട്രയില്‍

ഇൻഷുറൻസ് സ്ഥാപനത്തിന്റെ ബോർഡിലെ ഭൂരിഭാഗം ഡയറക്ടർമാരും പ്രധാന മാനേജുമെന്റ് വ്യക്തികളും ഇന്ത്യയിലെ താമസക്കാരായിരിക്കണം എന്ന് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. കുറഞ്ഞത് 50 ശതമാനം ഡയറക്ടർമാരും സ്വതന്ത്ര ഡയറക്ടർമാരായിരിക്കണം, കൂടാതെ ലാഭത്തിന്റെ നിർദ്ദിഷ്ട ശതമാനം ഒരു പൊതു കരുതൽ ധനമായി നിലനിർത്തണം എന്നിങ്ങനെയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.

2015 ലാണ് ഇൻഷുറൻസ് മേഖലയിലെ എഫ്ഡിഐ പരിധി 26 ശതമാനത്തിൽ നിന്ന് 49 ശതമാനമായി സർക്കാർ അവസാനമായി ഉയർത്തിയത്

എഫ്ഡിഐയുടെ വർദ്ധനവ് രാജ്യത്ത് ലൈഫ് ഇൻഷുറൻസ് കടന്നുവരവ് മെച്ചപ്പെടുത്തുമെന്ന് സർക്കാർ പറയുന്നു. രാജ്യത്ത് ലൈഫ് ഇൻഷുറൻസ് പ്രീമിയം ജിഡിപിയുടെ 3.6 ശതമാനമാണ്. ഇത് ആഗോള ശരാശരിയായ 7.13 ശതമാനത്തിൽ താഴെയാണ്. ജനറൽ ഇൻഷുറൻസിന്റെ കാര്യത്തിൽ ഇത് ജിഡിപിയുടെ 0.94 ശതമാനം എന്ന നിരക്കിൽ കൂടുതൽ മോശമായ നിരക്കിലാണ്. ലോക ശരാശരിയേക്കാൾ 2.88 ശതമാനത്തേക്കാൾ വളരെ കുറവാണിത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rajya sabha passes bill raise fdi insurance 74

Best of Express