scorecardresearch

രാജ്യസഭ എംപി അമര്‍ സിങ് അന്തരിച്ചു

കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

author-image
WebDesk
New Update
Amar Singh, അമർ സിങ്, Rajyasabha MP, രാജ്യസഭ എംപി, dies, മരിച്ചു, അന്തരിച്ചു, iemalayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: രാജ്യസഭ എംപിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അമര്‍ സിങ് അന്തരിച്ചു. 64 വയസായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നേരത്തെ, അദ്ദേഹം കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കും വിധേയനായിരുന്നു.

Advertisment

ഏറെ കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഏഴ് മാസത്തിലധികമായി സിംഗപ്പൂരിലെ ചകില്‍സ തുടങ്ങിയിട്ട്. 2013 മുതല്‍ വൃക്ക രോഗമുണ്ട് അമര്‍ സിങ്ങിന്. അദ്ദേഹം ഐസിയുവിലാണെന്ന് അടുത്തിടെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2008ൽ യുഎസ്സുമായുള്ള ആണവകരാറിൽ ഇടതുപക്ഷ പാർട്ടികൾ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന് നൽകിയിരുന്ന പിന്തുണ പിൻവലിച്ച സമയത്ത് സമാജ് വാദി പാർട്ടി സർക്കാരിനെ പിന്തുണച്ചതിൽ അമർ സിങ്ങിന്റെ ഇടപെടൽ നിർണായകമായിരുന്നു.

ദേശീയ രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്ന അമർ സിങ് ആണ് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ജയപ്രദ തുടങ്ങിയവരെ സമാജ് വാദി പാർട്ടിയിലെത്തിച്ചത്. ജയ ബച്ചനും ജയപ്രദയും എസ്പിയുടെ രാജ്യസഭാംഗങ്ങളാവുകയും ചെയ്തു.

Rajya Sabha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: