ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി തേരോട്ടം. ഒമ്പത് സീറ്റുകളില്‍ ബിജെപി ജയിച്ചപ്പോള്‍ ഒരു സീറ്റില്‍ എസ്പി വിജയിച്ചു.അരുണ്‍ ജെയ്റ്റ്ലിയും അനില്‍ ജെയിനും അടക്കമുളളവര്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എസ്പി സ്ഥാനാര്‍ത്ഥി ജയാ ബച്ചനാണ് 38 വോട്ടുകളോടെ തിരഞ്ഞെടുക്കപ്പെട്ടത്.
ഛത്തീസ്ഗഢിലും ബിജെപി വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി സരോജ് പാണ്ഡെയാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ ലേഖ്റാം സാഹുവിനെയാണ് പാണ്ഡെ തോല്‍പിച്ചത്. പശ്ചിമബംഗാളില്‍ ആകെയുളള നാല് സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരി.
കേരളം ഉൾപ്പെടെ 16 സംസ്ഥാനങ്ങളിലെ 58 രാജ്യസഭാ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 33 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തതിനാൽ 25 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നാല് മണിയോടെ അവസാനിച്ചത്.
തെരഞ്ഞെടുപ്പില്‍ എംപി വീരേന്ദ്രകുമാർ വിജയിച്ചിട്ടുണ്ട്. 89 വോട്ടുകളാണ് വീരേന്ദ്രകുമാര്‍ നേടിയത്. എല്‍ഡിഎഫിന്റെ ഒരുവോട്ട് അസാധുവായി. യുഡിഎഫിന്റെ ബാബുപ്രസാദിന് 40 വോട്ട് ലഭിച്ചു. വീരേന്ദ്ര കുമാർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് വീരേന്ദ്ര കുമാർ മത്സരിച്ചത്.
രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ മൂന്ന് പാർട്ടികൾ തങ്ങളുടെ പോളിംഗ് ഏജന്റുമാരെ നിയമിച്ചില്ലെന്ന് കാട്ടി യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. സി.പി.ഐ, ജെ.ഡി.എസ്, എൻ.സി.പി എന്നീ പാർട്ടികൾ ഏജന്റുമാരെ നിയമിച്ചിട്ടില്ലെന്നും ഇവരുടെ വോട്ട് എണ്ണരുതെന്നുമായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. ഓരോ അംഗവും ചെയ്യുന്ന വോട്ട് അതത് പാർട്ടികൾ പോളിംഗ് സ്റ്റേഷനിൽ നിയമിക്കുന്ന ഏജന്റുമാരെ കാണിക്കണമെന്നാണ് ചട്ടം. കൂറുമാറ്റം തടയുന്നതിന്റെ ഭാഗമായിട്ടാണ് ഓപ്പൺ വോട്ട്.