scorecardresearch

എൻഡിഎയുടെ ഹരിവൻഷ് നാരായൺ സിങ് രാജ്യസഭാ ഉപാധ്യക്ഷൻ

പി.ജെ.കുര്യൻ വിരമിച്ചതോടെയാണ് രാജ്യസഭ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒഴിവു വന്നത്

എൻഡിഎയുടെ ഹരിവൻഷ് നാരായൺ സിങ് രാജ്യസഭാ ഉപാധ്യക്ഷൻ

ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ജയം. എൻഡിഎ സ്ഥാനാർത്ഥി ഹരിവൻഷ് നാരായൺ സിങ്ങിന് 125 വോട്ടുകളാണ് കിട്ടിയത്. കോൺഗ്രസിന്റെ പ്രതിപക്ഷ സ്ഥാനാർത്ഥി ബി.കെ.ഹരിപ്രസാദിന് 89 വോട്ട് മാത്രമാണ് കിട്ടിയത്. 244 അംഗ നിയമസഭയിൽ 123 പേരുടെ പിന്തുണയാണ് ജയിക്കാൻ വേണ്ടിയിരുന്നത്.

തെലങ്കാന രാഷ്ട്ര സമിതിയും ബിജു ജനതാദളും എൻഡിഎയ്ക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്. കോൺഗ്രസ് സ്ഥാനാർത്ഥി മൽസരിച്ചതിനാൽ വൈഎസ്ആർ കോൺഗ്രസ് തിരഞ്ഞെടുപ്പിൽനിന്നും വിട്ടുനിന്നു.

മുൻ മാധ്യമപ്രവർത്തകനാണ് ഹരിവൻഷ് നാരായൺ സിങ്. ജനതാദൾ യുണൈറ്റഡിന്റെ ടിക്കറ്റിൽ 2014 ലാണ് അദ്ദേഹം രാജ്യസഭയിലേക്ക് എത്തിയത്. 2020 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. അടുത്ത 2 വർഷത്തേക്കാണ് രാജ്യസഭാ ഉപാധ്യക്ഷനായി അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.

പി.ജെ.കുര്യൻ വിരമിച്ചതോടെയാണ് രാജ്യസഭ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒഴിവു വന്നത്. 244 പേരുള്ള സഭയിൽ സർക്കാരാണ് ന്യൂനപക്ഷം. 113 പേരാണ് സർക്കാർ പക്ഷത്തുള്ളത്ത്. 116 പേർ പ്രതിപക്ഷത്തുണ്ട്. എന്നാൽ ഒൻപത് പേരുളള ബിജു ജനതാദളിന്‍റെ പിന്തുണ നേടിയതോടെയാണ് എൻഡിഎയ്ക്ക് ജയം സ്വന്തമായത്.

രാജ്യസഭയുടെ ചരിത്രത്തിൽ ഇത് ആറാം തവണയാണ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. 14 തവണ എതിരില്ലാതെയായിരുന്നു തിരഞ്ഞെടുപ്പ്. കേന്ദ്രസർക്കാരിനെ കഴിഞ്ഞ നാലു വർഷവും രാജ്യസഭയിൽ ചെറുത്ത പ്രതിപക്ഷത്തിന് ഇതാദ്യമായാണ് കാലിടറിയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rajya sabha deputy chairman election ndas harivansh singh wins with 125 votes