പ്രതിപക്ഷ ബഹളം; മുത്തലാഖ് ബില്‍ അവതരിപ്പിക്കാതെ രാജ്യസഭ പിരിഞ്ഞു

മുത്തലാഖ്​ ബിൽ സെലക്​ട്​ കമ്മിറ്റിക്ക്​ വിടണമെന്ന പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു

triple talaq, triple talaq bill, triple talaq bill in lok sabha, teen talaq, triple talaq case, triple talaq bill latest news, triple talaq bill passes, triple talaq bill news, triple talaq passed, teen talaq bill, teen talaq case, lok sabha, lok sabha tv, lok sabha live, what is teen talaq, parliament winter session, parliament winter session 2018, parliament winter session 2018,മുത്തലാഖ്,

ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാഖ് ബില്‍ അവതരിപ്പിക്കാനാകാതെ രാജ്യസഭ പിരിഞ്ഞു. ജനുവരി രണ്ടിനാണ് ഇനി രാജ്യസഭ കൂടുക. മുത്തലാഖ്​ ബിൽ സെലക്​ട്​ കമ്മിറ്റിക്ക്​ വിടണമെന്ന പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. ഇത് കേന്ദ്രസർക്കാർ പ്രതിപക്ഷ ബഹളം മൂർച്ഛിച്ചു. ഇതോടെയാണ് സഭനടപടികൾ അവസാനിപ്പിച്ച് ബുധനാഴ്ച വരെ പിരിഞ്ഞത്.

ബില്ല്​ സെലക്​ട്​ കമ്മിറ്റിക്ക്​ വിടണമെന്നതാണ്​ പ്രതിപക്ഷ പാർട്ടികളുടെ ഏകകണ്​ഠമായ തീരുമാനമെന്ന്​ തൃണമൂൽ കോൺഗ്രസ്​ എം.പി ഡെറിക്​ ഒബ്രീൻ രാജ്യസഭയെ അറിയിച്ചു. നേരത്തെ ലോക്​സഭയിൽ ബിൽ അവതരിപ്പിച്ചപ്പോഴും ഇതേ നിലപാടായിരുന്നു പ്രതിപക്ഷ പാർട്ടികൾ സ്വീകരിച്ചിരുന്നത്​.

കോടികണക്കിന് ആളുകളുടെ ജീവിതത്തെ പ്രതികൂലമായിട്ടോ അനുകൂലമായിട്ടോ ബാധിക്കുന്ന സുപ്രാധാനമായ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കിയെടുക്കാൻ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സഭയില്‍ വ്യക്തമാക്കി.

എന്നാൽ ഭരണപക്ഷം പ്രതിപക്ഷ അവശ്യം നിരാകരിച്ചതോടെ സഭയിൽ ബഹളം ആരംഭിച്ചു. ബിൽ പാസാക്കാതിരിക്കാനാണ്​ പ്രതിപക്ഷം ശ്രമിക്കുന്നതെന്നായിരുന്നു ഭരണപക്ഷത്തിന്റെ ആരോപണം. ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനിടയിൽ ബുധനാഴ്ച വരെ സഭ നിര്‍ത്തിവെക്കാന്‍ രാജ്യസഭാ അധ്യക്ഷന്‍ തീരുമാനിക്കുകയായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rajya sabha adjourned for the day following uproar over triple talaq bill

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express