scorecardresearch

മുഴുവൻ സമയ സൈനിക കാവൽ ഇനി വേണ്ട; അതിർത്തി കാക്കാൻ പുത്തൻ സാങ്കേതികവിദ്യ

24 മണിക്കൂറും സൈന്യത്തിന് അതിർത്തിയിൽ കാവൽ നിൽക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനാകും

24 മണിക്കൂറും സൈന്യത്തിന് അതിർത്തിയിൽ കാവൽ നിൽക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനാകും

author-image
WebDesk
New Update
ബംഗ്ലാദേശ്, Bangladesh, shuts down telecom services, ടെലികോം സർവീസുകൾ നിർത്തലാക്കി, India border, ഇന്ത്യൻ അതിർത്തി, iemalayalam

ഡൽഹി: രാജ്യത്തിന്റെ അതിർത്തി കാക്കാൻ ഇനി മുഴുവൻ സമയവും സൈന്യം കാവൽ നിൽക്കേണ്ടി വരില്ല. അതിർത്തി സംരക്ഷണത്തിന് പുത്തൻ സങ്കേതിക വിദ്യ അവതരിപ്പിക്കാനൊരുങ്ങുകയാണ് സർക്കാർ. ഇന്റഗ്രേറ്റഡ് ബോർഡർ മനേജ്മെന്റ് സിസ്റ്റം എന്നറിയപ്പെടുന്ന ന്യൂതന സാങ്കേതിക വിദ്യയാണ് സർക്കാർ സ്ഥാപിക്കാനൊരുങ്ങുന്നത്. ഈ സംവിധാനം വരുന്നതോടെ 24 മണിക്കൂറും സൈന്യത്തിന് അതിർത്തിയിൽ കാവൽ നിൽക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി.

Advertisment

അതേസമയം ജമ്മുവിൽ ഇന്റഗ്രേറ്റഡ് ബോർഡർ മനേജ്മെന്റ് സിസ്റ്റവുമായി ബന്ധപ്പെട്ട പൈലറ്റ് പ്രൊജക്ട് ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ആയുധപൂജയുടെ ഭാഗമായി ഇന്തോ - പാക് അതിർത്തിയിൽ എത്തിയ രാജ്നാഥ് ബിഎസ്എഫ് ജവാന്മാരോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.

രാജ്നാഥ് സിങിന്റെ വാക്കുകൾ ഇങ്ങനെ- " സാങ്കേതിക വിദ്യകൾ നമ്മുടെ അതിർത്തിയിൽ വളരെ ഉപകാരപ്പെടും. എപ്പോഴും അതിർത്തികൾ വേലികെട്ടി സംരക്ഷിക്കുക സാധ്യമല്ല. കാരണം അത് കാലഹരണപ്പെടാം. അത്തരത്തിൽ ഒരു സാങ്കേതിക വിദ്യയാണ് അതിർത്തിയിൽ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ഈ സംവിധാനം നിലവിൽ വരുന്നതോടെ നമ്മുടെ ജവാന്മാർക്ക് 24 മണിക്കൂറും അതിർത്തിയിൽ കാവൽ നിൽക്കേണ്ടി വരില്ല"

ഒരു കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ റൂമിലിരുന്ന് പൂര്‍ണമായും അതിർത്തി കാര്യങ്ങൾ നിയന്ത്രിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. അയൽ രാജ്യങ്ങൾ ആയുധം ഉപേക്ഷിച്ചാൽ ഇന്ത്യക്കും ഉപേക്ഷിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment
Rajnath Singh Indian Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: