scorecardresearch

ജയ്‌ ഷായെ പ്രതിരോധിച്ച് രാജ്നാഥ് സിങ്ങും, ആരോപണത്തില്‍ അടിസ്ഥാനമില്ലെന്ന് അഭ്യന്തരമന്ത്രി

2014 സാമ്പത്തിക വര്‍ഷത്തില്‍ ജയ്‌ ഷായുടെ ഉടമസ്തതയിലുണ്ടായിരുന്ന കമ്പനിയില്‍ സംഭവിച്ച ലാഭ വർധനവ്‌ ചൂണ്ടിക്കാണിച്ച 'ദി വയര്‍' എന്ന വാര്‍ത്താ വെബ്സൈറ്റിനെതിരെയാണ് കേസ്

2014 സാമ്പത്തിക വര്‍ഷത്തില്‍ ജയ്‌ ഷായുടെ ഉടമസ്തതയിലുണ്ടായിരുന്ന കമ്പനിയില്‍ സംഭവിച്ച ലാഭ വർധനവ്‌ ചൂണ്ടിക്കാണിച്ച 'ദി വയര്‍' എന്ന വാര്‍ത്താ വെബ്സൈറ്റിനെതിരെയാണ് കേസ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
rajnath singh

ന്യൂഡല്‍ഹി: ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ മകന്‍ ജയ്‌ ഷായ്ക്ക് നേരെ ഉയര്‍ന്ന അഴിമതി ആരോപണത്തെ പ്രതിരോധിച്ച് രാജ്നാഥ് സിങ്. ജയ്‌ ഷാക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് അഭ്യന്തരമന്ത്രി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് അഹമ്മദാബാദിലെ കോടതിയില്‍ ജയ്‌ ഷാ പരാതി നല്‍കിയതിനു ഒരു ദിവസത്തിനു ശേഷമാണ് മുതിര്‍ന്ന ബിജെപി നേതാവായ രാജ്നാഥ് സിങ് പ്രതിരോധവുമായി രംഗത്ത് വരുന്നത്. 2014 സാമ്പത്തിക വര്‍ഷത്തില്‍ ജയ്‌ ഷായുടെ ഉടമസ്തതയിലുണ്ടായിരുന്ന കമ്പനിയില്‍ സംഭവിച്ച ലാഭ വർധനവ്‌ ചൂണ്ടിക്കാണിച്ച 'ദി വയര്‍' എന്ന വാര്‍ത്താ വെബ്സൈറ്റിനെതിരെയാണ് കേസ്.

Advertisment

Read More : സ്വത്തില്‍ അസാധാരണ കുതിപ്പ്: ജയ് ഷാക്കെതിരെ പ്രതിപക്ഷം, 100 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി ജയ്‌ഷാ

"ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഒരുപാട്‌ തവണ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അവയൊക്കെ മെല്ലെ അപ്രസക്തമാവാറാണ് പതിവ്. ഒരു അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങള്‍ ആണിതൊക്കെ " രാജ്നാഥ് സിങ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

റിപ്പോര്‍ട്ടര്‍ രോഹിണി സിങ്, പോര്‍ട്ടലിന്‍റെ പത്രാധിപരും സ്ഥാപകരുമായ സിദ്ധാര്‍ഥ്വരദരാജന്‍, സിദ്ധാര്‍ഥ് ഭാട്ടിയ, എം.കെ.വേണു, മാനേജിങ് എഡിറ്റര്‍ മൊണോബിന ഗുപ്ത, പബ്ലിക് എഡിറ്റര്‍ പമേലാ ഫിലിപ്പോസ്, ദി വയറിന്‍റെ നടത്തിപ്പുകാരായ ഫൗണ്ടേഷന്‍ ഓഫ് ഇൻഡിപെൻഡന്റ് ജേര്‍ണലിസം എന്നിവര്‍ക്ക് നേരെയാണ് ജയ്‌ അമിത് ഷായുടെ കേസ്.

Advertisment

നേരത്തെ ജയ്‌ അമിത് ഷായെ പ്രതിരോധിക്കാനായി കേന്ദ്ര മന്ത്രി പിയുഷ് ഗോയലും മുന്നോട്ടുവന്നിരുന്നു.

Read More : അമിത് ഷായുടെ മകന്‍റെ കമ്പനിക്കുമേല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

Bjp Corruption Jai Amit Shah Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: