/indian-express-malayalam/media/media_files/uploads/2019/06/rajnath-k-rajnath.jpg)
ന്യൂഡൽഹി: രാജി വാർത്തകൾക്കിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ കൂടുതൽ കാബിനറ്റ് കമ്മിറ്റികളിൽ ഉൾപ്പെടുത്തി. ഇതോടെ രണ്ടാം മോദി സർക്കാരിന്റെ എട്ടിൽ ആറു കാബിനറ്റ് കമ്മിറ്റികളിലും അദ്ദേഹം അംഗമായി. എന്നാൽ, രാജി ഭീഷണിക്കുശേഷമാണ് കമ്മിറ്റികളിൽ ഉൾപ്പെടുത്തിയതെന്ന തരത്തിലെ റിപ്പോർട്ടുകൾ പ്രതിരോധ മന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്ന് രാ​ജ്നാ​ഥ് സിങ്ങിന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.
ര​​ണ്ടാ​​മ​​ത് അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന​​ശേ​​ഷം പു​​തു​​താ​​യി അ​​ഞ്ചു കാ​​ബി​​ന​​റ്റ് സ​​മി​​തി​​ക​​ളാ​​ണ് മോ​​ദി പ്ര​​ഖ്യാ​​പി​​ച്ച​​ത്. നി​​യ​​മ​​ന​​ങ്ങ​​ൾ​​ക്കു​​ള്ള മ​​ന്ത്രി​​സ​​ഭാ സ​​മി​​തി​​യി​​ൽ മോ​​ദി​​യും അ​​മി​​ത് ഷാ​​യും മാ​​ത്ര​​മാ​​ണു​​ണ്ടായിരുന്നത്. ഇ​​തി​​നു പു​​റ​​മേ എ​​ട്ടു കാ​​ബി​​ന​​റ്റ് സ​​മി​​തി​​ക​​ളി​​ലും അ​​മി​​ത് ഷാ ​​ഉ​​ണ്ട്. ര​​ണ്ടു കാ​​ബി​​ന​​റ്റ് സ​​മി​​തി​​ക​​ളു​​ടെ അ​​ധ്യ​​ക്ഷ​​നു​​മാ​​ണ്. ഇതിനുപിന്നാലെ ത​ന്നെ ത​ഴ​ഞ്ഞെ​ന്ന് ആ​രോ​പി​ച്ചു മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​നാ​യ രാ​ജ്നാ​ഥ് സിങ് രംഗത്തെത്തിയതായി സൂചനയുണ്ടായിരുന്നു. ര​ണ്ടു സ​മി​തി​ക​ളി​ൽ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി അ​വ​ഗ​ണി​ച്ച​തി​നെ​തി​രെയാ​യി​രു​ന്നു പ്ര​തി​ഷേ​ധം.
കേ​​ന്ദ്ര ധ​​ന​​മ​​ന്ത്രി നി​​ർ​​മ​​ല സീ​​താ​​രാ​​മ​​ൻ ഏ​​ഴു സ​​മി​​തി​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​പ്പോ​​ൾ രാ​​ജ്നാ​​ഥ് സിങ് ര​​ണ്ടു സ​​മി​​തി​​ക​​ളി​​ൽ മാ​​ത്ര​​മാ​​ണു വ​ന്ന​ത്. സാ​​ന്പ​​ത്തി​​ക കാ​​ര്യ സ​​മി​​തി​​യി​​ലും സു​​ര​​ക്ഷാ​കാ​​ര്യ​​ങ്ങ​​ൾ​​ക്കു​​ള്ള സ​​മി​​തി​​യി​​ലു​​മാ​​ണ് രാ​​ജ്നാ​​ഥ് സിങ്ങിനെ ഉൾപ്പെടുത്തിയത്. അദ്ദേ​ഹം പ്ര​തി​ഷേ​ധി​ച്ച​തോ​ടെ ആ​റു സ​മി​തി​ക​ളി​ൽ അം​ഗ​മാ​ക്കി​യെ​ന്നാ​ണ് സൂ​ച​ന.
രാഷ്ട്രീയകാര്യ സമിതിയിലടക്കം സിങ് ഉൾപ്പെട്ടിരുന്നില്ല. രാഷ്ട്രീയകാര്യം, പാർലമെന്ററി കാര്യം, നിക്ഷേപ-വളർച്ചാ കാര്യം, തൊഴിൽ- നൈപുണ്യ വികസനം എന്നീ സമിതികളിലാണ് പുതുതായി അദ്ദേഹത്തിന് അംഗത്വം നൽകിയത്.
രണ്ടാം മോദി മന്ത്രിസഭയുടെ സുപ്രധാന സമിതികളിൽനിന്ന് രാജ്നാഥ് സിങ് ഒഴിവാക്കപ്പെട്ടത് വിമർശനത്തിനിടയാക്കിയിരുന്നു. ആർഎസ്എസ് നേതൃത്വത്തിന്‍റെ ഇടപടെലോടെയാണ് പ്രശ്നപരിഹാരം ഉണ്ടായതെന്നും റിപ്പോർട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.