ചൈനയും പാകിസ്ഥാനും ഒരു ദൗത്യത്തിന്റെ ഭാഗമായി അതിർത്തി തർക്കങ്ങൾ സൃഷ്ടിക്കുന്നു രാജ്‌നാഥ് സിങ്

ലഡാക്ക് അടക്കമുള്ള പ്രദേശങ്ങളിൽ ബിആർഒ നിർമിച്ച പാലങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

rajnath singh on border dispute, pakistan border, china, india china border dispute, india china border standoff, galwan valley clash, india china lac, ministry of defence, ministry reports, doklam crisis, indian express news, news, india news, national news, malayalam news, news in malayalam, news malayalam, natioanl news in malayalam, ലഡാക്ക്, ചൈന, പാകിസ്താൻ, രാജ്നാഥ് സിങ്, ie malayalam

ന്യൂഡൽഹി: ചൈനയും പാകിസ്ഥാനും അതിർത്തി തർക്കങ്ങൾ ഒരു ദൗത്യത്തിന്റെ ഭാഗമായി സൃഷ്ടിക്കുകയാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ബോർഡർ റോഡ് ഓർഗണൈസേഷൻ (ബിആർഒ) നിർമിച്ച 43 പാലങ്ങളുടെയും അരുണാചൽ പ്രദേശിലെ ഒരു തുരങ്ക നിർമാണ പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

“നമ്മുടെ കിഴക്കൻ, വടക്കൻ അതിർത്തികളിലെ സ്ഥിതിയും നമുക്കറിയാം. അതിർത്തി തർക്കങ്ങൾ ഒരു ദൗത്യത്തിന് കീഴിൽ സൃഷ്ടിക്കപ്പെടുന്നതായി തോന്നുന്നു, ആദ്യം അത് പാകിസ്ഥാനായിരുന്നു, ഇപ്പോൾ ചൈനയും. ഇരു രാജ്യങ്ങളും 7,000 കിലോമീറ്റർ അതിർത്തി നമ്മളുമായി പങ്കിടുന്നു. അതിൽ എവിടെയെങ്കിലും പലപ്പോഴും സംഘർഷാവസ്ഥയുണ്ടാവുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങൾക്കിടയിലും രാജ്യം ഈ വെല്ലുവിളികളെ വലിയ നിശ്ചയദാർഢ്യത്തോടെ കൈകാര്യം ചെയ്യുക മാത്രമല്ല, എല്ലാ മേഖലകളിലെയും നിർണായക മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നു,” രാജ്നാഥ് സിങ് പറഞ്ഞു.

Read More: തദ്ദേശീയമായി വികസിപ്പിച്ച ആന്റി റേഡിയേഷൻ മിസൈൽ; രുദ്രം -1 പരീക്ഷണം വിജയം

ലഡാക്ക്, അരുണാചൽ പ്രദേശ്, സിക്കിം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിർമ്മിച്ച പാലങ്ങൾ വെർച്വൽ കോൺഫറൻസിങ്ങിലൂടെ സിങ് രാജ്യത്തിനായി സമർപ്പിച്ചു. മെയ് മുതൽ ചൈനയുമായി പ്രശ്നങ്ങൾ നിലനിൽക്കുന്ന ലഡാക്കിലാണ് ഈ 44 പാലങ്ങളിൽ ഏഴെണ്ണമെന്നാണ് ഇന്ത്യൻ സൈന്യത്തിൽ നിന്നും അറിയുന്ന വിവരം.

“ഈ റോഡുകൾ തന്ത്രപരമായ ആവശ്യങ്ങൾക്കായി മാത്രമുള്ളവയല്ല, രാജ്യത്തിന്റെ വികസനത്തിൽ എല്ലാ പങ്കാളികളുടെയും തുല്യ പങ്കാളം പ്രതിഫലിപ്പിക്കുന്നവ കൂടിയാണ്,” സിംഗ് പറഞ്ഞു.

കോവിഡ് പകർച്ചവ്യാധി സമയത്ത് പോലും അശ്രാന്തമായി പ്രവർത്തിച്ചതിന് ബോർഡർ റോഡ്‌സ് ഓർഗനൈസേഷനെ അദ്ദേഹം അഭിനന്ദിച്ചു.

Read More: തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധം: വിദേശകാര്യമന്ത്രി

“വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക് കേന്ദ്ര പ്രദേശങ്ങളിൽ ബിആർഒ പ്രവർത്തനം തുടരുകയാണ്. ഉള്ളിലേക്കുള്ള സ്ഥലങ്ങളിൽ പോലും മഞ്ഞ് നീക്കം കാരണം കാലതാമസമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ബിആർഒ അതിന്റെ പ്രവർത്തനം തുടർന്നു,” അദ്ദേഹം പറഞ്ഞു.

ചൈനയുമായുള്ള അതിർത്തി സംഘർഷം തുടരുന്നതിനിടെ, ഹിമാചൽ പ്രദേശിലെ ഡാർച്ചയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ റോഡ് ഉൾപ്പെടെ നിരവധി പ്രധാന പദ്ധതികളുടെ പ്രവർത്തനങ്ങൾ ഇന്ത്യ വേഗത്തിലാക്കിയിരുന്നു. ലഡാക്ക് മേഖലയിലെ അതിർത്തി താവളങ്ങളിലേക്ക് സൈനികരുടെയും കനത്ത ആയുധങ്ങളുടെയും നീക്കത്തിന് 290 കിലോമീറ്റർ നീളമുള്ള റോഡ് നിർണായകമാകും. ഇത് കാർഗിൽ മേഖലയുമായി നിർണായക ഗതാഗത ബന്ധവും നൽകും.

Read More: Pakistan, China creating border dispute under a mission: Rajnath Singh

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rajnath sing pakistan china creating border dispute under a mission

Next Story
സാമ്പത്തിക ശാസ്ത്ര നൊബേൽ പോൾ ആർ മിൽഗ്രോമിനും റോബർട്ട് ബി വിൽസണുംNobel Prize, Nobel Prize economics, Nobel Prize 2020 economics, Nobel Prize 2020 winners, Nobel Prize winner Economics, World news Indian Express, news, international news, malayalam news, news in malayalam, നോബൽ, നൊബേൽ, വാർത്ത, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express