/indian-express-malayalam/media/media_files/uploads/2019/11/Stories-of-Strength.jpg)
മുംബൈ: മുംബൈ ഭീകരാക്രമണം നടന്നിട്ട് 11 വർഷം തികയുന്ന ഇന്ന് '26/11 സ്റ്റോറീസ് ഓഫ് സ്ട്രെങ്ത്' എന്ന പരിപാടിയിലൂടെ ജീവൻ വെടിഞ്ഞവരെ ഓർമിക്കുകയാണ് ദി ഇന്ത്യൻ എക്‌സ്‌പ്രസ്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുക്കുന്നു.
മുംബൈ ഭീകരാക്രമണത്തെ അതിജീവിച്ചവരോടും അവരുടെ കുടുംബങ്ങളോടുമുളള ആദരവിന്റെ ഭാഗമായി ദി ഇന്ത്യൻ എക്‌സ്‌പ്രസ് തുടർച്ചയായി സംഘടിപ്പിക്കുന്ന പരിപാടിയാണിത്. പ്രചോദനാത്മകമായ കഥകൾ, കഴിഞ്ഞ ദശകത്തിൽ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖം നടത്തിയ നൂറിലധികം രക്ഷപ്പെട്ടവരുടെ അതിജീവന കഥകൾ നാലാമത് എഡിഷനിലൂടെ രാജ്യത്തെ ജനങ്ങളുടെ മുന്നിലേക്കെത്തും. ഈ ധ്രുവീകരിക്കപ്പെട്ട കാലഘട്ടത്തിൽ പോലും ഇന്ത്യയിലെ ഭൂരിപക്ഷവും കടുത്ത മിതവാദികളാണെന്ന് സ്വയം ഓർമിപ്പിക്കാൻ ഈ അതിജീവിച്ചവരുടെ ശബ്ദങ്ങൾ നമ്മെ പ്രേരിപ്പിക്കുന്നുവെന്ന് ദി ഇന്ത്യൻ എക്‌സ്‌പ്രസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് ഗോയങ്കെ പറഞ്ഞു.
ഫിലിംമേക്കർ അനന്ത് തിവാരി സംവിധാനം ചെയ്യുന്ന പരിപാടിയുടെ സവിശേഷത അമിതാഭ് ബച്ചന്റെ പ്രകടനമാണ്. 2016 മുതൽ പരിപാടിയുടെ അംബാസിഡറാണ് ബച്ചൻ. വിക്കി കൗശൽ, രാധിക ആപ്‌തെ എന്നിവർ ആക്രമണത്തെ അതിജീവിച്ചവരെ അഭിമുഖം ചെയ്യും.
ഡോ.എൽ.സുബ്രഹ്മണ്യം, കവിത കൃഷ്ണമൂർത്തി, സെയ്നെ ദലാൽ, രേഖ ഭരദ്വാജ്, മഹേഷ് കാലെ, ഹർഷ്ദീപ് കൗർ, ദിവ്യ കുമാർ, ശിൽപ്പ റാവു എന്നിവരുടെയും ഷിയാമക് ദാവർ ഡാൻസ് കമ്പനി, സിംഫണി ഓർക്കസ്ട്ര ഓഫ് ഇന്ത്യ, ഇന്ത്യൻ നേവി ബാൻഡ്, മഹാരാഷ്ട്ര പൊലീസ് പൈപ്പ് ബാൻഡ് എന്നിവയുടെയും കലാപ്രകടനങ്ങളും നടക്കും.
ബജാജ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന പരിപാടി ഹിന്ദുസ്ഥാൻ യൂണിലിവർ, ഫെയ്സ്ബുക്ക്, അദാനി ഗ്രൂപ്പ്, ബ്രോഡ്കാസ്റ്റ് പാർട്ണർ സ്റ്റാർ എന്നിവരുടെ സഹകരണത്തോടെയാണ് നടത്തുന്നത്. ദി ഇന്ത്യൻ എക്‌സ്‌പ്രസ് ഗ്രൂപ്പിന്റെ എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും എബിപി ന്യൂസ്, റിപ്പബ്ലിക് ടിവി, ബിഗ് 92.7എഫ്എം എന്നിവയിലൂടെ ഇന്നു വൈകീട്ട് 5.30 മുതൽ ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും. നവംബർ 30 ന് രാത്രി 9.30 ന് സ്റ്റാർ പ്ലസിലും ഹോട്സ്റ്റാറിലും എക്സ്ക്ല്യൂസീവായി പരിപാടി സംപ്രേക്ഷണം ചെയ്യും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.