/indian-express-malayalam/media/media_files/uploads/2018/09/Veerappan1.jpg)
ചെന്നൈ: വീരപ്പനും കൂട്ടാളികളും ചേർന്ന് കന്നഡ സൂപ്പർ സ്റ്റാർ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. കുറ്റക്കാരാണെന്നതിന് മതിയായ തെളിവുകളും സാക്ഷിമൊഴികളും ഇല്ലെന്ന കാരണത്താലാണ് പ്രതികളെ വെറുതെ വിട്ടത്. വീരപ്പനും രാജ്കുമാറും മരിച്ച് വർഷങ്ങൾക്കുശേഷമാണ് കോടതി വിധി പുറത്തുവന്നത്.
18 വർഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് ഈറോഡ് ജില്ലയിലെ ഗോപിചെട്ടിപാളയം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിചാരണയ്ക്കിടെ കേസിലെ മുഖ്യ പ്രതിയായ വീരപ്പനും രണ്ടു കൂട്ടാളികളും മരിച്ചിരുന്നു.
2000 ജൂലൈ 30 നാണ് ഈറോഡ് ഫാംഹൗസിൽനിന്ന് വീരപ്പനും കൂട്ടാളികളും ചേർന്ന് രാജ് കുമാറിനെയും മരുമകൻ ഗോവിന്ദ് രാജിനെയും ബന്ധുവായ നാഗേഷിനെയും തട്ടിക്കൊണ്ടു പോയത്. സത്യമംഗലം വനത്തിൽ 108 ദിവസം തടവിൽ വച്ചശേഷം നവംബർ 15 നാണ് ഇവരെ വിട്ടയച്ചത്. തമിഴ് വാരികയായ നക്കീരന്റെ പത്രാധിപർ ആർ.ഗോപാലിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് മോചനം സാധ്യമായത്.
വിചാരണയ്ക്കിടെ 2006 ഏപ്രിലിൽ രാജ്കുമാർ അന്തരിച്ചു. വീരപ്പനെ പ്രത്യേക പൊലീസ് സംഘം 2004 വെടിവച്ച് കൊന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.