scorecardresearch

രാജീവ് ഗാന്ധിയുടെ പ്രതിമയിൽ കരി പൂശി, പാലുകൊണ്ട് വൃത്തിയാക്കി കോൺഗ്രസ്

അകാലിദൾ പ്രവർത്തകർ മടങ്ങിയതിനുപിന്നാലെ മുൻ കോൺഗ്രസ് എംപി രവ്നീത് സിങ് ബിട്ടു സ്ഥലത്തെത്തുകയും പാലും വെളളവും ഉപയോഗിച്ച് പ്രതിമ കഴുകി വൃത്തിയാക്കുകയും ചെയ്തു

അകാലിദൾ പ്രവർത്തകർ മടങ്ങിയതിനുപിന്നാലെ മുൻ കോൺഗ്രസ് എംപി രവ്നീത് സിങ് ബിട്ടു സ്ഥലത്തെത്തുകയും പാലും വെളളവും ഉപയോഗിച്ച് പ്രതിമ കഴുകി വൃത്തിയാക്കുകയും ചെയ്തു

author-image
WebDesk
New Update
Rajiv Gandhi, ie malayalam, രാജീവ് ഗാന്ധി, ഐഇ മലയാളം

ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമ നശിപ്പിച്ചു. ലുധിയാനയിലെ സലേം താബ്റി പ്രദേശത്തുളള പ്രതിമയിൽ യൂത്ത് അകാലിദൾ പ്രവർത്തകർ കരി പൂശി. യൂത്ത് അകാലിദൾ നേതാവ് ഗുർദീപ് ഘോഷയും മീറ്റപാൽ ദുഗ്രിയും ചേർന്നാണ് പ്രതിമ നശിപ്പിച്ചത്.

Advertisment

ഘോഷയും പ്രവർത്തകരും ചേർന്ന് പ്രതിമയിൽ കരി പൂശുകയും കൈകളിൽ ചുവന്ന പെയിന്റ് അടിക്കുകയും ചെയ്തു. 1984 ലെ സിഖ് കലാപത്തിൽ രാജീവ് ഗാന്ധിക്ക് പങ്കുണ്ടെന്നും അതിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന് നൽകിയ ഭാരത രത്ന പുരസ്കാരം തിരികെ വാങ്ങണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

അകാലിദൾ പ്രവർത്തകർ മടങ്ങിയതിനുപിന്നാലെ മുൻ കോൺഗ്രസ് എംപി രവ്നീത് സിങ് ബിട്ടു സ്ഥലത്തെത്തുകയും പാലും വെളളവും ഉപയോഗിച്ച് പ്രതിമ കഴുകി വൃത്തിയാക്കുകയും ചെയ്തു. അകാലിദൾ നേതാവിനും പ്രവർത്തകർക്കുമെതിരെ പൊലീസ് കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും അക്രമികൾക്കെതിരെ നടപടിയെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. സംഭവത്തിൽ സലേം താബ്റി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Indian National Congress Rajiv Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: