/indian-express-malayalam/media/media_files/uploads/2019/07/Nalini.jpg)
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളിൽ ഒരാളായ നളിനി ശ്രീഹരനെ വെല്ലൂർ കേന്ദ്ര ജയിലിൽ നിന്ന് വ്യാഴാഴ്ച പരോളിൽ വിട്ടയച്ചു. 28 വർഷം നീണ്ട തടവ് ശിക്ഷയ്ക്കിടെ നളിനിക്ക് 30 ദിവസത്തെ സാധാരണ പരോൾ ലഭിക്കുന്നത് ഇതാദ്യമാണ്.
This is the first time Nalini, India's longest-serving woman prisoner, has been granted ordinary parole of 30 days in her 28-year-long incarceration.https://t.co/481T6fat8U
— The Indian Express (@IndianExpress) July 25, 2019
മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മദ്രാസ് ഹൈക്കോടതി ഈ മാസം ആദ്യം നളിനിക്ക് പരോൾ അനുവദിച്ചിരുന്നു. ചെന്നൈയിൽ നിന്ന് 140 കിലോമീറ്റർ അകലെയുള്ള വെല്ലൂർ പട്ടണത്തിലാണ് നളിനി താമസിക്കുക. വിവാഹത്തിനായി സതുവാചാരിയിൽ കുടുംബം വീട് വാടകയ്‌ക്കെടുത്തിട്ടുണ്ട്. മകൾ ഹരിത്ര ശ്രീഹരൻ, അമ്മ പദ്മാവതി, സഹോദരി കല്യാണി, സഹോദരൻ ഭാഗ്യനാഥൻ എന്നിവരോടൊപ്പം ഒരു മാസം ഇവിടെ താമസിക്കും. ചെന്നൈയിലെ റോയപേട്ടയിലുള്ള വീട്ടിലേക്ക് നളിനി മടങ്ങില്ല. ജയിലിൽ വച്ചാണ് നളിനി മകൾക്ക് ജന്മം നൽകിയത്. യു.കെയില്‍ വൈദ്യപഠനം നടത്തുന്ന മകള്‍ ഹരിത്ര അടുത്ത ആഴ്ച എത്തും.
The Madras High Court had granted Nalini parole earlier this month to attend her daughter’s wedding.
Read: https://t.co/IIMtvqsU3Zpic.twitter.com/1A73wxOYc9— The Indian Express (@IndianExpress) July 25, 2019
ആറ് മാസത്തെ പരോൾ വേണമെന്ന് ആവശ്യപ്പെട്ട് ഈ വർഷം ഏപ്രിലിലാണ് നളിനി കോടതിയെ സമീപിച്ചത്. കഴിഞ്ഞ 28 വർഷമായി നളിനി ജയിലിലാണ്. 1991ൽ ചാവേർ സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. കേസിൽ ടാഡ കോടതിയും സുപ്രീം കോടതിയും നളിനിക്കും ഭർത്താവ് മുരുകനും വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ വധശിക്ഷ 2000 ൽ തമിഴ്‌നാട് സർക്കാരും സോണിയാ ഗാന്ധിയും ഇടപെട്ട് ജീവപര്യന്തം തടവാക്കി മാറ്റി.
പിതാവിന്റെ മരണ സമയത്ത് നാട്ടിലേക്ക് പോകാൻ 2016 ൽ 12 മണിക്കൂർ നളിനിക്ക് അടിയന്തര പരോൾ നൽകിയിരുന്നു. എന്നാൽ, ആദ്യമായാണ് നളിനിക്ക് സാധാരണ പരോൾ നൽകുന്നത്. നളിനിയുടെ ഭര്‍ത്താവ് മുരുകനും ഇതേ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച് കഴിയുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.