ചെ​ന്നൈ: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ എല്ലാ പ്ര​തി​ക​ളെയും വി​ട്ട​യ​ക്കാ​ൻ തമിഴ്‌നാട്ടിലെ എഐഎഡിഎംകെ സർക്കാർ തീരുമാനിച്ചു. ഇന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച ശുപാർശ മന്ത്രിസഭ യോഗം തിങ്കളാഴ്ച ഗ​വ​ർ​ണ​ർ​ക്ക് കൈമാറും.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട തീരുമാനം സംസ്ഥാന സർക്കാരിന് കൈക്കൊളളാമെന്നും കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

അടഞ്ഞ വാതിലുകൾക്ക് മുന്നിൽ​ അറിവിന്റെ 27 വർഷങ്ങൾ

ഭരണഘടനയിലെ ആർട്ടിക്കിൾ 161 പ്രകാരം  ഇനി ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഗവർണർ ബൻവാരിലാൽ പുരോഹിതാണ്. 27 വർഷമായി ഈ കേസിൽ തടവിൽ കഴിയുന്ന നളിനി ശ്രീഹരൻ, മരുഗൻ (ശ്രീഹരൻ),  പേ​ര​റി​വാ​ള​ൻ, ശാ​ന്ത​ൻ, ര​വി​ച​ന്ദ്ര​ൻ, റോ​ബ​ർ​ട്ട് പ​യ​സ്, ജ​യ​കു​മാ​ർ ഇതോടെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താൻ സാധിക്കും.

“രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളോട് മഹാമനസ്കത കാണിക്കണം” സോണിയയക്ക് മുൻ ജഡ്‌ജിയുടെ കത്ത്

പ്ര​തി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്നാ​ട് സ​ർ​ക്കാ​രിന് ഗ​വ​ർ​ണ​ർ​ക്ക് ശുപാ​ർ​ശ ചെ​യ്യാ​മെ​ന്നും ക​ഴി​ഞ്ഞ ദി ​വ​സം സു​പ്രീം കോ​ട​തി വി​ധി​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. മ​ന്ത്രി​സ​ഭാ തീ​രു​മാ​നം തി​ങ്ക​ളാ​ഴ്ച ഗ​വ​ർ​ണ​ർ ബ​ൻ​വാ​രി​ലാ​ൽ പു​രോ​ഹി​തി​ന് കൈ​മാ​റും. ഗ​വ​ർ​ണ​ർ അ​നു​മ​തി ന​ൽ​കി​യാ​ൽ 27 വ​ർ​ഷ​മാ​യി വെ​ല്ലൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ന​ളി​നി, മു​രു​ക​ൻ, എ​ന്നി​വ​ർ മോ​ചി​ത​രാ​കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook