Latest News

രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളന് പരോൾ

മദ്രാസ് ഹൈക്കോടതിയാണ് പരോൾ അനുവദിച്ചത്

Rajiv Gandhi assassination: For buying a nine-volt battery, Perarivalan today completes 27 years in jail

ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധക്കേസിലെ പ്രതികളിലൊരാളായ പേരറിവാളന് പരോൾ. മദ്രാസ് ഹൈക്കോടതിയാണ് പരോൾ അനുവദിച്ചത്. രണ്ടാഴ്‌ചത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്.

രാജീവ് ഗാന്ധി വധക്കേസിലെ ജീവപര്യന്തം തടവ് അനുഭവിച്ചുകൊണ്ടിരിക്കുകയാണു പ്രതികളിലൊരാളായ എജി പേരറിവാളന്‍. തനിക്കു ശിക്ഷാ ഇളവ് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഓര്‍മിപ്പിച്ച് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനു പേരറിവാളന്‍ ഈ വർഷം തുടക്കത്തിൽ കത്തെഴുതിയിരുന്നു. പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നൽകിയിട്ടില്ല.

Read More: രാജീവ് ഗാന്ധി വധം: പേരറിവാളനെ മോചിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് രാഹുല്‍ ഗാന്ധി

29 വര്‍ഷം മുന്‍പ് നടന്ന രാജീവ് വധത്തിനുപിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനു സുപ്രീം കോടതി സിബിഐ ശാസിച്ചിരുന്നു. ഇതിനു പിന്നാലെയാണു ഈവർഷം ജനുവരി 25നു പേരറിവാളന്‍ ഗവര്‍ണര്‍ക്കു കത്തെഴുതിയത്.

പേരറിവാളനെതിരായ കേസ്

രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണില്‍ അറസ്റ്റിലായപ്പോള്‍ പേരറിവാളനെന്ന അറിവിന് 19 വയസായിരുന്നു. ഗൂഢാലോചനയുടെ സൂത്രധാരനും എല്‍ടിടിഇ പ്രവര്‍ത്തകനുമായ ശിവരശനു പേരറിവാളന്‍ രണ്ട് ബാറ്ററി സെല്‍ വാങ്ങിനല്‍കിയതായും ഇതാണു രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബില്‍ ഉപയോഗിച്ചതെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. വധശിക്ഷയാണു പേരറിവാളനു കോടതി വിധിച്ചത്. 23 വര്‍ഷത്തിനുശേഷം 2014 ഫെബ്രുവരി 18 ന് അന്നത്തെ ചീഫ് ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ശിവകീര്‍ത്തി സിങ് എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് പേരറിവാളന്റെയും മുരുകന്‍, സന്തന്‍ എന്നീ പ്രതികളുടെയും വധശിക്ഷ ജീവപര്യന്തം തടവായി കുറച്ചു.

കസ്റ്റഡിയിലായിരുന്നപ്പോഴുള്ള പേരറിവാളന്റെ മൊഴി താന്‍ തിരുത്തി കുറ്റസമ്മതം പോലെയാക്കുകയായിരുന്നുവെന്നു വിരമിച്ച സിബിഐ എസ്പി വി ത്യാഗരാജന്‍ 2013 നവംബറില്‍ വെളിപ്പെടുത്തിയിരുന്നു. മൊഴി തിരുത്തിയതാണു പേരറിവാളനു വധശിക്ഷ ലഭിക്കുന്നതില്‍ നിര്‍ണായകമായതെന്നും ത്യാഗരാജന്‍ പറഞ്ഞിരുന്നു. ഇതാണു താന്‍ നിരപരാധിയാണെന്ന പേരറിവാളന്റെറ അവകാശവാദത്തിനു ബലമായത്.

സിബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞത്

1991 ല്‍ പേരറിവാളന്റെയും മറ്റു പ്രതികളുടെയും മൊഴി സിബിഐ എസ്പി വി ത്യാഗരാജനാണു രേഖപ്പെടുത്തിയത്. താനാണു ബാറ്ററികള്‍ കൈമാറിയതെന്നു പേരറിവാളന്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും അവ ബോംബ് നിര്‍മിക്കാന്‍ ഉപയോഗിക്കുമെന്ന് തനിക്കറിയാമെന്ന് പറഞ്ഞിട്ടില്ലെന്നാണു ത്യാഗരാജന്‍ വെളിപ്പെടുത്തിയത്. രണ്ടാം ഭാഗം തന്റെ വ്യാഖ്യാനമായിരുന്നുവെന്നും ത്യാഗരാജന്‍ പറഞ്ഞു.

Read More: രാജീവ് ഗാന്ധി വധക്കേസ്: ശിക്ഷാ ഇളവിനു പേരറിവാളന്റെ കാത്തിരിപ്പ് ഇനിയും എത്രനാള്‍?

മൊഴി രേഖപ്പെടുത്തിയതു ഇപ്രകാരമാണ്: ”… മാത്രമല്ല, ഞാന്‍ രണ്ട് ഒന്‍പത് വോള്‍ട്ട് ബാറ്ററി സെല്‍ (ഗോള്‍ഡന്‍ പവര്‍) വാങ്ങി ശിവരശനു നല്‍കി. ബോംബ് സ്‌ഫോടനത്തിനായി ശിവരശന്‍ ഇവ ഉപയോഗിച്ചു.”

രണ്ടാമത്തെ വാചകം പേരറിവാളന്‍ പറഞ്ഞതല്ലെന്നു ത്യാഗരാജന്‍ സമ്മതിച്ചു. ഇതെന്നെ ധര്‍മസങ്കടത്തിലാക്കി. ”ബാറ്ററി വാങ്ങിനല്‍കിയതു ഗൂഢാലോചനയുടെ ഭാഗമാണെന്നു സമ്മതിക്കാതെ അതു കുറ്റസമ്മതമൊഴിയാവില്ല. ഞാന്‍ പേരറിവാളന്റെ മൊഴിയുടെ ഒരു ഭാഗം ഒഴിവാക്കി എന്റെ വ്യാഖ്യാനം ചേര്‍ത്തു. ഞാന്‍ ഖേദിക്കുന്നു,” ത്യാഗരാജന്‍ പറഞ്ഞിരുന്നു.

Read More: രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളന്‍ നിരപരാധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

പേരറിവാളന്റെ മൊഴിയില്‍ ”ഇതുതാന്‍ രാജീവ് ഗാന്ധിയിന്‍ കൊലക്കു പയാന്‍ പദുത്തപ്പെട്ടത്” എന്നു തമിഴില്‍ ത്യാഗരാജന്‍ കൂട്ടിച്ചേര്‍ത്തത് ഇതാണ് (ബാറ്ററികൾ) അയാൾ ബോംബ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്’എന്നാണു വിവര്‍ത്തനം ചെയ്തത്.

ഗൂഢാലോചനയെക്കുറിച്ച് തനിക്കറിയാമെന്നും അല്ലെങ്കില്‍ ബോംബ് നിര്‍മാണത്തിനാണെന്ന് അറിഞ്ഞുകൊണ്ടാണു ബാറ്ററികള്‍ വാങ്ങിയതെന്നും പേരറിവാളന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നു സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ത്യാഗരാജന്‍ വ്യക്തമാക്കിയിരുന്നു.

കേസില്‍ 19 പ്രതികളെ 1999 ല്‍ സുപ്രീംകോടതി കുറ്റവിമുക്തരാക്കി. ടാഡയുടെ വ്യവസ്ഥകള്‍ റദ്ദാക്കുകയും ചെയ്യുകയും ചെയ്തു. എന്നാല്‍ ടാഡ പ്രകാരമുള്ള പേരറിവാളന്റെ കുറ്റസമ്മതമൊഴി വിശ്വസനീയമാണെന്നു കോടതി നിരീക്ഷിക്കുകയായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rajiv gandhi assassination case perarivalan got parole

Next Story
US Election 2020 Updates: ജോ ബൈഡൻ പ്രസിഡന്റാവും; ട്രംപ് പുറത്തേക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com