/indian-express-malayalam/media/media_files/uploads/2018/03/sonia-gandhi.jpg)
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം കയറ്റിറക്കങ്ങളുടേതാണെങ്കിലും ഭിന്നിപ്പിന്റെ രാഷ്ട്രീയം പറയുന്ന ശക്തികള്‍ക്കെതിരായ ആശയപോരാട്ടം തുടരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മുന്‍ പ്രധാനമന്ത്രിയും സോണിയയുടെ ഭര്‍ത്താവുമായ രാജീവ് ഗാന്ധിയുടെ 75-ാം ജന്മദിനാഘോഷ വേദിയില്‍ സംസാരിക്കുകയായിരുന്നു സോണിയ.
രാജീവ് ഗാന്ധിയ്ക്ക് 1984 ലെ തിരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷം ലഭിച്ചെങ്കിലും അതിനെ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ചില്ലെന്ന് സോണിയ ഓര്‍മ്മിപ്പിച്ചു. രാജീവിന്റെ ഭരണകാലത്തെ ചൂണ്ടിക്കാണിച്ച് മോദി സര്‍ക്കാരിനെ വിമര്‍ശിക്കുകയായിരുന്നു സോണിയ.
ഇന്ത്യയുടെ ബഹുസ്വരതയെ അംഗീകരിച്ചു കൊണ്ടും ആഘോഷിച്ചു കൊണ്ടും തന്നെ ഐക്യത്തോടെ മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന സന്ദേശമാണ് രാജീവ് ഗാന്ധി രാജ്യത്തിന് നല്‍കിയതെന്നും സോണിയ പറഞ്ഞു. രാജീവിന്റെ 75-ാം ജന്മദിനം കോണ്‍ഗ്രസിന് ഒരു ആചരണമല്ലെന്നും മറിച്ച് അദ്ദേഹം പകര്‍ന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള അവസരമാണെന്നും അവര്‍ പറഞ്ഞു.
ശക്തമായ ഭീഷണികളാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നേരിടുന്നത്. പക്ഷേ പാര്‍ട്ടി വിഭജനരാഷ്ട്രീയം പേറുന്നവര്‍ക്കെതിരെ നടത്തുന്ന ആശയപോരാട്ടം തുടരേണ്ടിയിരിക്കുന്നു.'- സോണിയ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.