ചെന്നൈ: തമിഴ്‌നാട്ടിൽ രജനീകാന്ത് രാഷ്ട്രീയ ശക്തിയായി വരുമോയെന്ന കാര്യത്തിൽ പത്ത് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് അടുത്ത സുഹൃത്ത് തമിലരുവി മന്നൻ. എഎൻഐയാണ് ഇദ്ദേഹത്തിന്റെ പ്രസ്താവന ട്വീറ്റ് ചെയ്തിരിക്കുന്നത്.

ക്രിസ്തുമസ് കഴിഞ്ഞ്, ഡിസംബർ 26 നും 31 നും ഇടയിൽ ഏത് ദിവസവും പ്രഖ്യാപനമുണ്ടാകും. ഇതിന് ശേഷം ഇതേക്കുറിച്ച് യാതൊരു സംശയങ്ങളും ബാക്കിവയ്ക്കാത്ത വിധം തന്റെ രാഷ്ട്രീയത്തിലെ പ്ലാനുകളെക്കുറിച്ചും ദിശയെ കുറിച്ചും രജനീകാന്ത് വ്യക്തമാക്കുമെന്നും തമിലരുവി മന്നൻ പറഞ്ഞു.

ചെന്നൈയിൽ തമിലരുവി മന്നന്റെ വസതിയിലെത്തി, രജനീകാന്ത് കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെയാണ് മന്നന്റെ പ്രസ്താവന പുറത്തുവന്നത്.

ഏറെക്കാലമായി രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന വാർത്ത പ്രതീക്ഷിച്ചിരിക്കുകയാണ് തമിഴ്നാട്. ജയലളിതയുടെ മരണശേഷമാണ് ഈ ചർച്ചകൾ വീണ്ടും ജീവൻ വെച്ചത്. എന്നാൽ തുറന്ന നിലപാട് പ്രഖ്യാപിക്കാതെ രജനീകാന്ത് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനിടെ മോദിയുമായുള്ള കൂടിക്കാഴ്ചകൾ ഇദ്ദേഹം ബിജെപിയിലേക്ക് പോകുന്നുവെന്ന സൂചന നൽകിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ