തമിഴകവും രാജ്യമൊട്ടാകയും കാത്തിരിക്കുന്ന പ്രധാന രാഷ്ട്രീയ നീക്കങ്ങളിൽ ഒന്നാണ് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം. എന്നാൽ ഈ കാത്തിരിപ്പെല്ലാം വിഫലമാണ് എന്ന തരത്തിൽ ഒരു പ്രചരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞിരുന്നു. രാഷ്ട്രിയ പ്രവേശനം താരം ഉപേക്ഷിക്കുന്നു എന്നായിരുന്നു പ്രചരണം. എന്നാൽ അതിനെ തള്ളി രജനികാന്ത് തന്നെ രംഗത്തെത്തി.
തന്നെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറയുന്ന പ്രചരണങ്ങൾ സത്യമല്ല എന്ന് നടൻ രജനികാന്ത്. എന്നാൽ തന്റെ ആരോഗ്യ സ്ഥിതിയും ഡോക്ടർമാരുടെ നിർദ്ദേശവും ശരിയാണെന്നും അദ്ദേഹം പ്രസ്താവനയിൽ സമ്മതിക്കുന്നു.
Also Read: സിനിമാ ജീവനക്കാര്‍ക്കായി തമിഴ് അന്തോളജി, പാര്‍വ്വതി ഉള്‍പ്പടെയുള്ളവര്‍ വേതനമില്ലാതെ സഹകരിക്കും
“രജനി മക്കൾ മൻഡ്രത്തിലെ അംഗങ്ങളുമായി ഉചിതമായ കൂടിയാലോചനയ്ക്ക് ശേഷം ശരിയായ സമയത്ത് ജനങ്ങളോട് എന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഞാൻ ഒരു പ്രഖ്യാപനം നടത്തും.” രജനികാന്ത് വ്യക്തമാക്കി. തന്റെ ആരോഗ്യത്തെക്കുറിച്ചല്ല ആളുകളുടെ ക്ഷേമത്തെക്കുറിച്ച് കൂടുതൽ ആശങ്കാകുലനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: മയക്ക് മരുന്ന് വിരുദ്ധ ബ്യൂറോയ്ക്ക് മുൻപാകെ ഹാജരാവുന്നതിൽനിന്ന് വിട്ടുനിന്ന് ദീപികയുടെ മാനേജർ
കോവിഡ് പശ്ചാത്തലത്തിൽ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം വൈകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. 2016ൽ കിഡ്‌നി മാറ്റിവയ്ക്കൽ നടത്തിയിരുന്നത് കാരണം നിലവിലെ സാഹചര്യങ്ങളിൽ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് രാഷ്ട്രീയ പ്രവേശനം വൈകും എന്നാണ് റിപോർട്ടുകൾ പ്രചരിച്ചത്. അമേരിക്കയിലായിരുന്നു കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.
വൃക്ക മാറ്റിവച്ചതിനാൽ രജിനികാന്തിന് പുറത്ത് പോകുന്നതിനും മറ്റുള്ളവരുമായി ഇടപഴകുന്നതിനും കടുത്ത നിയന്ത്രണമുണ്ട്. കോവിഡ് വാകിസിൻ വന്നാലും രജനികാന്തിന്റെ രോഗ പ്രതിരോധശേഷി വളരെ മോശമായതിനാൽ കടുത്ത നിയന്ത്രണങ്ങളോടെ ജീവിക്കേണ്ടി വരും. അതിനാൽ അതീവ ജാഗ്രത പാലിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതായി കത്തിൽ പറയുന്നു.