ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് ചര്‍ച്ചകള്‍ അരങ്ങ തകര്‍ക്കുമ്പോള്‍, അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രഖ്യാപനം പിറന്നാള്‍ ദിനത്തില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 12നാണ് രജനീകാന്തിന്റെ 67ാം ജന്മദിനം. സ്വതന്ത്ര രാഷ്ട്രീയ കക്ഷിയായി ആരംഭിക്കാനാണ് തീരുമാനമെങ്കിലും ഭാവിയില്‍ ബി.ജെ.പി യുമായി ചേര്‍ന്ന് മുന്നോട്ടു പോകാന്‍ സാധ്യതകളുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

രജനീകാന്ത് ഈ വര്‍ഷം ആദ്യം മുതല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് സൂചനകള്‍ നല്‍കിയിരുന്നു.

പ്രമുഖ നടന്‍ കമല്‍ഹാസനും രാഷ്ട്രീയ രംഗത്തേക്ക് വരുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ നല്‍കി. കഴിഞ്ഞ ദിവസം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതിക്ഷീച്ചെങ്കിലും ‘മയ്യം വിസില്‍’എന്ന പേരില്‍ ജനങ്ങളുമായി സംവദിക്കാന്‍ മൊബൈല്‍ ആപ് പുറത്തിറക്കുകയായിരുന്നു.

നിലവില്‍ ശങ്കറിന്റെ 2.0 എന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളുമായി തിരക്കിലാണ് രജനീകാന്ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ