scorecardresearch
Latest News

ധനുഷ് എന്റെ മകൻ, രജനീകാന്തിനും ഈ സത്യം അറിയാം; കതിരേശൻ

മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദമുന്നയിച്ച് രംഗത്ത് വന്നത്

ധനുഷ് എന്റെ മകൻ, രജനീകാന്തിനും ഈ സത്യം അറിയാം; കതിരേശൻ

ചെന്നൈ: ധനുഷ് തന്റെ മകനാണെന്ന് വീണ്ടും അവകാശവാദമുന്നയിച്ച് മേലൂർ കതിരേശൻ. എന്നെയും ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഭാര്യയെയും കാണാൻ ധനുഷ് ഇതുവരെ വന്നിട്ടില്ല. ഞങ്ങളെ വന്നു കാണാൻ ധനുഷിനോട് രജനി പറയണമെന്നും കതിരേശൻ ജില്ലാ കലക്ടർക്ക് നൽകിയ നിവേദനത്തിൽ പറയുന്നു. ധനുഷ് ഞങ്ങളുടെ മകനാണ്. രജനിക്കും ഇക്കാര്യം അറിയാം. ഞങ്ങൾ പാവപ്പെട്ടവരായതുകൊണ്ടാണ് ധനുഷ് ഞങ്ങളെ കാണാൻ വരാത്തത്. ധനുഷിനെ ഉപദേശിച്ച് ഞങ്ങളുടെ അടുത്തേക്ക് അയയ്ക്കണമെന്നും കതിരേശൻ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദമുന്നയിച്ച് രംഗത്ത് വന്നത്. ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തു. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ട് പോയതാണെന്നുമാണ് ദമ്പതികളുടെ അവകാശവാദം. ധനുഷ് തങ്ങളുടെ മകനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഉണ്ടെന്നാണ് ദമ്പതികൾ പറഞ്ഞിരുന്നത്. ആവശ്യമെങ്കിൽ ഡിഎൻഎ ടെസ്റ്റ് നടത്താനും തയ്യാറാണെന്ന് ദന്പതികൾ കോടതിയിൽ അറിയിച്ചിരുന്നു.

1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്നും 2002ലാണ് നടൻ ഒളിച്ചോടിയതെന്നും ദമ്പതികൾ പറഞ്ഞിരുന്നു. ദമ്പതികൾ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് പിന്നീട് തളളി.

നിര്‍മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണ് ധനുഷ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rajinikanth knows dhanush is my son