ന്യൂഡൽഹി: രജനീകാന്ത് പങ്കെടുത്ത ‘ഇൻടു ദി വൈൽഡ്’ എന്ന പരിപാടി മാർച്ച് 23 ന് സംപ്രേക്ഷണം ചെയ്യും. ഡിസ്‌കവറി ചാനലിൽ മാർച്ച് 23 ന് രാത്രി 8 മണിക്കാണ് പരിപാടിയുടെ സംപ്രേക്ഷണം. ബിയർ ഗ്രിൽസ് അവതാരകനായ ടിവി ഷോയ്ക്ക് ലോകം മുഴുവൻ ആരാധകരുണ്ട്.

രജനീകാന്തിനൊപ്പം ഷോ ചിത്രീകരിച്ച അനുഭവത്തെക്കുറിച്ച് ബിയർ ഗ്രിൽസ് നേരത്തെ പങ്കുവച്ചിരുന്നു. ”ഞാൻ നിരവധി പ്രമുഖ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ ഇദ്ദേഹം വളരെ സ്‌പെഷ്യലാണ്. അദ്ദേഹത്തിനൊപ്പമുളള ചിത്രീകരണം വളരെ രസകരമായിരുന്നു. തികച്ചും വ്യത്യസ്തനായ ഒരാളെയാണ് എനിക്ക് കാണാനായത്.”

Read Also: ഡല്‍ഹി കലാപം: അമേരിക്കന്‍ തിരഞ്ഞെടുപ്പിലും വിഷയമാകുന്നു; ട്രംപിനെ വിമര്‍ശിച്ച് സാന്റേഴ്‌സ്‌

ഷോയുടെ ചിത്രീകരണത്തിനുശേഷം മറക്കാനാവാത്ത അനുഭവങ്ങൾ നൽകിയതിന് ബിയർ ഗ്രിൽസിനോട് നന്ദി പറയുന്നതായി രജനീകാന്തും വ്യക്തമാക്കിയിരുന്നു. ബന്ദിപ്പൂർ വനത്തിലായിരുന്നു ഷോയുടെ ഷൂട്ട്. മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിയർ ഗ്രിൽസിന്റെ ഷോയിൽ പങ്കെടുത്തിരുന്നു. ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് പാർക്കിലായിരുന്നു മോദിയുമൊത്തുളള ഷൂട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook