മധുര ആരാധകരുമായി കൂടിക്കാഴ്ച നടത്തിയ രജനീകാന്ത് അവർക്ക് നൽകിയത് എന്നെന്നും ഓർത്തിരിക്കാനൊരു ഉപദേശമാണ്. ആരാധക സംഗമത്തിന്രെ 3-ാം ദിസവമാണ് രജനി മധുരയിൽനിന്നും സമീപ ജില്ലകളിൽനിന്നുമായി എത്തിയ നൂറുകണക്കിന് ആരാധകരെ കണ്ടത്. ചെന്നൈയിലെ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലായിരുന്നു കൂടിക്കാഴ്ച. ഡിസംബര്‍ 31 വരെ ആരാധക സംഗമം തുടരും. ഒരു ദിവസം ആയിരം ആരാധകരെ കാണുന്ന തരത്തിലാണ് സംഗമം ക്രമീകരിച്ചിട്ടുള്ളത്.

മധുര വീരന്മാരുടെ നാടാണെന്ന് രജനി പറഞ്ഞു. രാത്രി ഉറക്കമൊഴിഞ്ഞ് ജോലി ചെയ്താലും മധുരക്കാരുടെ മുഖത്ത് എപ്പോഴും ഊർജം ഉണ്ടാകും. 1976 ൽ മധുര മീനാക്ഷി ക്ഷേത്രം സന്ദർശിക്കാൻ ഞാനെത്തി. എന്റെ കൂടെ സുഹൃത്ത് സച്ചുവും ഉണ്ടായിരുന്നു. അമ്പലത്തിൽ അർച്ചന ചെയ്യാൻ നേരത്ത് എന്റെ നക്ഷത്രം ഏതാണെന്ന് പൂജാരി ചോദിച്ചു. നക്ഷത്രമോ ഗോത്രമോ ജനിച്ച തീയതിയോ എനിക്ക് ഓർമയില്ല. സച്ചു ഉടൻ മീനാക്ഷി അമ്മയുടെ നക്ഷത്രത്തിൽ അർച്ച നടത്താൻ പറഞ്ഞു. അതിനുശേഷമാണ് എന്റെ നക്ഷത്രം മീനക്ഷി അമ്മയുടെ നക്ഷത്രമെന്ന് എനിക്ക് മനസ്സിലായത്-രജനി പറഞ്ഞു.

തന്റെ കാൽപാദങ്ങളിൽ ആരും വീഴരുതെന്നും രജനി ആരാധകരോടായി പറഞ്ഞു. 3 പേരുടെ കാൽപ്പാദങ്ങളിൽ മാത്രമേ വീഴാവൂ, ദൈവം, അമ്മ, അച്ഛൻ. ഇവർക്കു മൂന്നുപേർക്കും ശേഷം മുതിർന്നവരുടെ കാലുകളിൽ വീഴാം. പണവും പ്രശസ്തിയും അധികാരവും ഉളളതുകൊണ്ട് ഒരാളുടെയും കാൽപ്പാദങ്ങളിൽ വീഴരുതെന്നും രജനീകാന്ത് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ