scorecardresearch
Latest News

ബിജെപിയിൽ രജനീകാന്തിന് ഉചിതമായ സ്ഥാനമുണ്ട്; ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു: നിതിൻ ഗഡ്കരി

രജനീകാന്തിന് എപ്പോൾ വേണമെങ്കിലും ബിജെപിയിൽ ചേരാം

ബിജെപിയിൽ രജനീകാന്തിന് ഉചിതമായ സ്ഥാനമുണ്ട്; ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു: നിതിൻ ഗഡ്കരി

രജനീകാന്തിന് ബിജെപിയിൽ ഉചിതമായ സ്ഥാനമുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൽ ഗഡ്കരി. രജനീകാന്തുമായി നല്ല അടുപ്പമാണുളളത്. എപ്പോഴൊക്കെ ചെന്നൈയിൽ പോയാലും രജനിയെ കാണും. അവസാനമായി കണ്ടപ്പോൾ ഞങ്ങൾ തമ്മിൽ രാഷ്ട്രീയത്തെക്കുറിച്ച് ചർച്ച ചെയ്തു. ആ സമയത്ത് രാഷ്ട്രീയത്തിലേക്ക് ഇപ്പോൾ താനില്ലെന്നാണ് പറഞ്ഞത്. അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടക്കുന്നത് കാത്തിരിക്കുകയാണ് താനെന്നും ഗഡ്കരി ന്യൂസ് 18 നു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രജനീകാന്തിനു നൽകേണ്ട സ്ഥാനത്തെക്കുറിച്ച് പാർട്ടി പ്രസിഡന്റും പാർട്ടി പാർലമെന്ററി ബോർഡും ചേർന്നായിരിക്കും തീരുമാനം എടുക്കുക. രജനീകാന്തിന് വലിയ ജനപിന്തുണയുണ്ട്. ഞങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾക്കിടയിൽ രാഷ്ട്രീയത്തിലേക്ക് കടക്കാനുളള ശരിയായ സമയം ഇതാണെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞിരുന്നു. രജനീകാന്തിന് എപ്പോൾ വേണമെങ്കിലും ബിജെപിയിൽ ചേരാം. ഇതിനെക്കുറിച്ച് സംസാരിക്കാനായി അദ്ദേഹവുമായി ഒരു മീറ്റിങ്ങും ഞാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഞാൻ ബിജെപിക്കാരനാണ്. രജനീകാന്തിനു നല്ലതു വരണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്. അതിനാലാണ് രജനി ബിജെപിയിൽ ചേരണമെന്ന് പറയുന്നതെന്നും ഗഡ്കരി അഭിമുഖത്തിൽ വ്യക്തമാക്കി.

”രജനീകാന്തിന്റെ സുഹൃത്ത് എന്ന നിലയ്ക്ക് അദ്ദേഹത്തോട് പറയാനുളളത് ഒന്നുമാത്രം. ബിജെപി ഇരുകൈയ്യും നീട്ടി രജനീകാന്തിനെ സ്വാഗതം ചെയ്യുന്നു” ഗഡ്കരി അഭിമുഖത്തിൽ പറയുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rajinikanth can join bjp we have an appropriate position for him nitin gadkari