ചെന്നൈ: ആറ് ദിവസം നീണ്ടു നില്‍ക്കുന്ന രജനീകാന്തിന്റെ ആരാധക സംഗമം ആരംഭിച്ചു. രാഷ്ട്രീയ പ്രവേശന ചര്‍ച്ച തുടരവേയുളള സംഗമത്തില്‍ അദ്ദേഹം നിര്‍ണായകമായ പ്രഖ്യാപനം നടത്തും. ഡിസംബര്‍ 31ന് തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച തീരുമാനം അറിയിക്കുമെന്ന് രജനി പറഞ്ഞു.

ചെന്നൈയിലെ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ വൈകിട്ട് മൂന്നു വരെയാണ് കൂടിക്കാഴ്ച. ഡിസംബര്‍ 31 വരെ ആരാധക സംഗമം തുടരും. ഒരു ദിവസം ആയിരം ആരാധകരെ കാണുന്ന തരത്തിലാണ് സംഗമം ക്രമീകരിച്ചിട്ടുള്ളത്.

ഈ വര്‍ഷം ഇത് രണ്ടാമത്തെ തവണയാണ് അദ്ദേഹം ആരാധകരെ കാണുന്നത്. മെയ് മാസം നടത്തിയ സംഗമത്തിലാണ് ‘ദൈവം നിശ്ചയിച്ചാല്‍ ഞാന്‍ നാളെ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിക്കും’ എന്ന് അദ്ദേഹം പറഞ്ഞത്. സംഗമത്തില്‍ എന്ത് പ്രഖ്യാപനം നടത്തിയാലും അദ്ദേഹം അത് ഡിസംബര്‍ 31ന് പരസ്യമായി പ്രഖ്യാപിക്കും.

അന്തരിച്ച ജയലളിതയുടേയും രാഷ്ട്രീയത്തില്‍ നിന്ന് പിന്നോക്കം പോയ കരുണാനിധിയുടേയും സ്ഥാനത്ത് പുതുമുഖങ്ങളുടെ ആവശ്യം നിലനില്‍ക്കെയാണ് രജനി ജനങ്ങളുമായി സംവദിക്കുന്നത്. നേരത്തേ ബിജെപി രജനിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹം ഇത് നിരസിക്കുമോ സ്വീകരിക്കുമോ എന്ന് താമസിയാതെ അറിയാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ