scorecardresearch

'പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ മുസ്‌ലിങ്ങളെ ബാധിക്കില്ല'; പിന്തുണയുമായി രജനികാന്ത്

മുസ്ലീങ്ങളെ ബാധിക്കുന്നുവെങ്കിൽ ഞാനായിരിക്കും അവർക്ക് വേണ്ടി ശബ്ദമുയർത്തുന്ന ആദ്യ വ്യക്തി

മുസ്ലീങ്ങളെ ബാധിക്കുന്നുവെങ്കിൽ ഞാനായിരിക്കും അവർക്ക് വേണ്ടി ശബ്ദമുയർത്തുന്ന ആദ്യ വ്യക്തി

author-image
WebDesk
New Update
Rajinikanth, Rajinikanth elections, Rajinikanth tamil nadu elections, Rajinikanth tamil nadu assembly elections, Rajinikanth party, Rajinikanth politics, Rajinikanth elections tamil nadu

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത്. പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ മുസ്‌ലിങ്ങളെ ബാധിക്കില്ലെന്നും അങ്ങനെ സംഭവിച്ചാൽ അതിനെതിരെ ആദ്യം ശബ്ദമുയർത്തുന്ന വ്യക്തി താനായിരിക്കുമെന്നും രജനികാന്ത് പറഞ്ഞു.

Advertisment

Read More: കുഞ്ഞിനെ നഷ്ടപ്പെട്ടിട്ടും പുറകോട്ടില്ല; ഷഹീൻ ബാഗിൽ നിന്ന് ഒരമ്മ പറയുന്നു

"പൗരത്വ ഭേദഗതി നിയമം നമ്മുടെ രാജ്യത്തെ ഒരു പൗരനെയും ബാധിക്കില്ല, അത് മുസ്‌ലിങ്ങളെ ബാധിക്കുന്നുവെങ്കിൽ ഞാനായിരിക്കും അവർക്ക് വേണ്ടി ശബ്ദമുയർത്തുന്ന ആദ്യ വ്യക്തി. പുറത്തുനിന്നുള്ളവരെക്കുറിച്ച് അറിയാൻ വേണ്ടിയാണ് എൻ‌പി‌ആർ. എൻ‌ആർ‌സി ഇതുവരെ രൂപീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്," രജനികാന്ത് പറഞ്ഞു.

Advertisment

പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് രജനീകാന്ത് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അക്രമവും കലാപവും ഒരു പ്രശ്‌നത്തിനും പരിഹാരം കാണാനുള്ള മാർഗമല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

“അക്രമവും കലാപവും ഒരു പ്രശ്‌നത്തിനും പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു മാർഗമായി മാറരുത്. രാജ്യത്തിന്റെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഐക്യത്തോടെയും ജാഗ്രതയോടെയും തുടരാൻ ഞാൻ ഇന്ത്യക്കാരോട് അഭ്യർത്ഥിക്കുന്നു,” എന്നായിരുന്നു രജനീകാന്ത് പറഞ്ഞത്.

നേരത്തേ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പിന്തുണച്ചും രജനികാന്ത് രംഗത്തെത്തിയിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും, മഹാഭാരതത്തിലെ അർജുനനും ശ്രീകൃഷ്ണനുമായാണ് രജനീകാന്ത് താരതമ്യപ്പെടുത്തിയത്.

“കശ്മീർ ദൗത്യത്തിന് അമിത് ഷായ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങൾ ഇത് നടത്തിയ രീതി, അതിനെ നമിക്കുന്നു. പ്രത്യേകിച്ചും നിങ്ങൾ പാർലമെന്റിൽ നടത്തിയ പ്രസംഗം. ഫെന്റാസ്റ്റിക് സർ. അമിത് ഷായും മോദിയും കൃഷ്ണനെയും അർജുനനെയും പോലെയാണ്. ഇതിൽ ആരാണ് അർജുനൻ, ആരാണ് കൃഷ്ണൻ എന്ന് ഞങ്ങൾക്ക് അറിയില്ല. അവർക്ക് മാത്രമേ അറിയൂ,” എന്നായിരുന്നു രജനീകാന്തിന്റെ വാക്കുകൾ.

Citizenship Amendment Act Rajanikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: