ചെന്നൈ: നടന് രജനികാന്തിന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ട എന്ന് ഡോക്ടർമാർ. വ്യാഴാഴ്ച വൈകുന്നേരമാണ് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ താരത്തെ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകള്‍ക്കായാണ് രജനികാന്ത് ആശുപത്രിയില്‍ എത്തിയതെന്നാണ് പ്രാഥമിക വിവരം.
“നിശ്ചിത ഇടവേളകളില്‍ അദ്ദേഹത്തിന് നടത്തുന്ന ആരോഗ്യ പരിശോധനയുടെ ഭാഗമായാണ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്,” രജിനികാന്തിന്റെ അടുത്ത വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.
അതേസമയം, താരത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും ഏതാനും ദിവസങ്ങൾക്കകം താരം ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആവുമെന്നും കാവേരി ഹോസ്പിറ്റൽ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.